ഓക്സിജൻ ലഭ്യത ഉറപ്പാക്കണം, വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നലൽകണം; മോദിക്ക് കത്തയച്ച് യെച്ചൂരി
ദില്ലി; ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ കൈമാറണമെന്നും അഭ്യർഥിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.ബജറ്റിൽ കോവിഡ് പ്രതിരോധത്തിന് നീക്കിവച്ച 35,000 കോടി രൂപ വാക്‌സിനേഷനായി മാറ്റണമെന്നും യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ ആശുപത്രിക്കും രോഗികൾക്കും തടസ്സം കൂടാതെ മെഡിക്കൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണം. സാർവത്രിക വാക്‌സിനേഷൻ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ കൈമാറണം.കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്‌ത പദ്ധതി ഉപേക്ഷിക്കണം. എല്ലാ അനാവശ്യചെലവും ഒഴിവാക്കണം. പിഎം കെയർ ഫണ്ടിലേക്ക് ലഭിച്ച പണം സുതാര്യമായി ചെലവഴിക്കണം. ഓക്‌സിജനും വാക്‌സിനുകൾക്കുമായി ഈ പണം ഉപയോഗിക്കണം, കത്തിൽ യെച്ചൂരി പറഞ്ഞു.

കോവിഡ് രണ്ടാം വ്യാപനം ഒരു സുനാമിയായി മാറുകയാണ്. കേന്ദ്രത്തിന്റെ സമീപനവും നിലപാടുകളുമാണ് സ്ഥിതി വഷളാക്കിയത്. എന്തുവില കൊടുത്തും ഓക്‌സിജൻ സംഭരിച്ച് ആശുപത്രികൾക്കും രോഗികൾക്കും എത്തിക്കണം. ഇന്ത്യയിലെ വാക്‌സിൻ ഉൽപ്പാദനം അടിയന്തര വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരണം. കൂടുതൽ മരണം തടയാൻ ലഭ്യമായ എല്ലാ സ്രോതസ്സിൽനിന്നും വാക്‌സിൻ ഇറക്കുമതി ചെയ്യണം. ഇത്തരം തീരുമാനങ്ങളെടുക്കാൻ സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ബജറ്റിലെ 35,000 കോടിയും പിഎം കെയർ നിധിയുമെല്ലാം ഉപയോഗിക്കുക.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ജനങ്ങൾക്ക് ഓക്‌സിജനും വാക്‌സിനുകളും എത്തിച്ച് കൂടുതൽ മരണം തടയാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെടും. ഇപ്പോഴത്തെ ആരോഗ്യ ദുരന്താവസ്ഥ ഒഴിവാക്കേണ്ടതും തടയേണ്ടതുമാണ്. ഇതുവരെ ചെയ്യാതിരുന്ന ഈ അടിസ്ഥാന ഉത്തരവാദിത്തമാണ് താങ്കളുടെ സർക്കാർ നിർവഹിക്കേണ്ടതെന്നും സ. സീതാറാം യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.
മഞ്ഞയിൽ സുന്ദരിയായി അതിഥി ബുദ്ധതോക്കി; ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications