കോൺഗ്രസ് ചെയ്ത സംഭാവന കൊണ്ടാണ് രാജ്യം പിടിച്ച് നില്ക്കുന്നത്,മോദി എല്ലാം നശിപ്പിക്കുന്നു; ടി സിദ്ധിഖ്
തിരുവനന്തപുരം; ദീർഘ വീക്ഷണമുള്ള പ്രധാനമന്ത്രിമാരും കോൺഗ്രസ് സർക്കാറുകളും രാജ്യത്തിനു പലതും സംഭാവന ചെയ്തത് കൊണ്ട് മാത്രമാണ് ഇന്ത്യ പിടിച്ച് നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ധിഖ്. അത് നശിപ്പിക്കാൻ അല്ലാതെ ഒന്നും ഉണ്ടാക്കിയെടുക്കുവാൻ മോഡിക്കും ബിജെപിക്കും കഴിയുന്നില്ല. മോഡിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ നെഹ്‌റു ഇപ്പോഴും അദൃശ്യനായി രാജ്യത്തെ സേവിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ധിഖ് പറഞ്ഞു. ഓക്സിജൻ ക്ഷാമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സിദ്ധിഖ് ഉയർത്തിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കോവിഡ് മഹാമരിയെ തുടർന്ന് നമ്മുടെ രാജ്യം ശ്വാസം കിട്ടാതെ പിടയുന്നു, മനുഷ്യർ തെരുവിൽ ഓക്സിജൻ സിലിണ്ടറിനു വേണ്ടി പരക്കം പായുന്നു. ശവങ്ങൾ തെരുവിൽ കത്തിയെരിയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയുടെ ഈ ദയനീയ അവസ്ഥയിൽ അതിനു കാരണക്കാരനായ മോഡിയെ രൂക്ഷമായി വിമർശിച്ച് ലേഖനങ്ങൾ എഴുതുകയാണു. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്ന നീളന്‍ ലേഖനത്തിലൂടെ ടൈം മാസികയും മോദിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന എഡിറ്റോറിയലെഴുതി ദി ഗാര്‍ഡിയനുമാണ് ഇന്ത്യന്‍ ജനതയെക്കുറിച്ചുള്ള ആശങ്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
മോദി സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസവും അഹങ്കാരവും പിടിപ്പുകേടുമാണ് ഇന്ത്യയിലെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് ഈ മാധ്യമങ്ങള്‍ പറയുന്നു. കുംഭമേള, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം എന്നിവ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍. ഇന്ത്യ ഇപ്പോള്‍ നരകതുല്യമാണെന്ന് ടൈം മാസികയും ഇന്ത്യ ജീവനുള്ള നരകമാണെന്ന് ദി ഗാര്‍ഡിയനും വിമര്‍ശിക്കുന്നുണ്ട്.
സര്‍വ്വനാശത്തിന് ഒരു രൂപമുണ്ടെങ്കില്‍ അത് ഇന്ത്യയിലെ ആശുപത്രികള്‍ പോലിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ടൈം മാസിക ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ രൂക്ഷത ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോൾ, വാക്സിനേഷനിലും ഓക്സിജൻ നൽകുന്നതിലും മോഡി പരാജയപ്പെട്ട് നിൽക്കുമ്പോൾ പിടിച്ച് നിൽക്കുന്നത് 60 വർഷങ്ങൾക്ക് മുമ്പ് നമ്മെ വിട്ടുപോയ മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അദൃശ്യ സാന്നിധ്യം കൊണ്ട് എന്ന് പറയേണ്ടി വരുന്നു. താഴെ കാണുന്ന ചിത്രം 1963 മാർച്ച് 14 നു Bhilai Steel Plant നെഹ്‌റു സന്ദർശിക്കുന്നതാണു. 1959 ൽ സോവിയറ്റ് യൂനിയന്റെ സഹായത്തോടെ നെഹ്‌റു കൊണ്ട് വന്ന മഹത്തായ പദ്ധതി.
60 MT ഓക്സിജൻ ഈ പ്ലാന്റിൽ നിന്നും നമുക്ക് ഇപ്പോൾ ലഭിക്കുന്നു. മറ്റൊന്ന് Rourkela Steel Plant, ഒഡീഷയിൽ അന്ന് വെസ്റ്റ് ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ചത്. ഇന്ന് ഒഡീഷയിൽ നിന്ന് മറ്റ് സ്റ്റേറ്റുകളിലേക്ക് ഓക്സിജൻ വാഹനങ്ങൾ പ്രവഹിക്കുന്നു. രസമതല്ല, Bhilai Steel Plant ഈ ജനുവരിയിൽ മോഡി സർക്കാർ വിൽക്കാൻ ശ്രമിച്ചതാണു.
പറഞ്ഞ് വരുന്നത് ദീർഘ വീക്ഷണമുള്ള പ്രധാനമന്ത്രിമാരും കോൺഗ്രസ് സർക്കാറുകളും രാജ്യത്തിനു പലതും സംഭാവന ചെയ്തത് കൊണ്ട് മാത്രം ഇന്ത്യ പിടിച്ച് നിൽക്കുന്നു. അത് നശിപ്പിക്കാൻ അല്ലാതെ ഒന്നും ഉണ്ടാക്കിയെടുക്കുവാൻ മോഡിക്കും ബിജെപിക്കും കഴിയുന്നില്ല. മോഡിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ നെഹ്‌റു ഇപ്പോഴും അദൃശ്യനായി രാജ്യത്തെ സേവിക്കുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications