അന്ന് എസ്പിജി കമാന്‍ഡ്, സുരക്ഷ പ്രധാനമന്ത്രിക്ക്: ഇന്ന് റീല്‍സിലെ താരം; പാലാ സജി മനസ്സ് തുറക്കുന്നു
ടിക് ടോക്കിലൂടെയാണ് പാലാ സജിയുടെ വീഡിയോകള്‍ ആദ്യമായി പുറത്ത് വന്ന് തുടങ്ങുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടിക് ടോക്കില്‍ തന്റെതായ ഒരു ആരാധക സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞ പാലാ സജി മറ്റ് സമൂഹമാധ്യങ്ങളിലും വൈറല്‍ താരമായി. കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചതോടെ സജി ചുവട് നേരെ ഇന്‍സ്റ്റഗ്രാമിലേക്ക് മാറ്റി. അവിടേയും ആരാധകര്‍ അദ്ദേഹത്തെ കൈവിട്ടില്ല.
ഇന്ന് പല സിനിമാ താരങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ പാലാ സജിക്കുള്ളത്. ആറുലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. റിയല്‍ ലൈഫില്‍ നിന്നും ഈ 'റീല്‍' ലൈഫിലേക്കുള്ള കടന്ന് വരവിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നരിക്കുകയാണ് പാലാ സജി. മനോരമ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ റീല്‍സിലെ താരമാണെങ്കിലും കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത ആളാണ് താനെന്നാണ് പാലാ സജി ആദ്യം തന്നെ തുറന്ന് പറയുന്നത്. 2019 ല്‍ ടിക് ടോക് ആപ്പ് ശ്രദ്ധിക്കാന്‍ തുടങ്ങിയെങ്കിലും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. വെറുതെ വീഡിയോ കണ്ട് പോവുകയായിരുന്നു ആദ്യമൊക്കെ ചെയ്തതെന്ന് പാലാ സജി അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

പിന്നീട് അതില്‍ നിന്നും ഒരു വഴിത്തിരിവ് ഉണ്ടാവുന്നത് ഒരുപാട് സാധാരണക്കാരുടെ വീഡിയോ കണ്ടതിന് ശേഷമാണ്. അതേ തുടര്‍ന്നാണ് സ്വയം ഒരു വീഡിയോ ചെയ്ത് നോക്കിയാലോ എന്ന് ആരോപിച്ചത്. അങ്ങനെ ഒരു നേരം പോക്ക് എന്നോണം കുറെ വീഡിയോകള്‍ ചെയ്ത് തുടങ്ങുകയായിരുന്നു. തുടക്കത്തില്‍ കാഴ്ചക്കാര്‍ വളരെ കുറവായിരുന്നു.

സുഹൃത്തുക്കളുടെയൊക്കെ പിന്തുണ ലഭിച്ചതോടെയാണ് പത്തോ ഇരുപതോടെ കാഴ്ച്ചക്കാരില്‍ നിന്നും സഖ്യ ഉയരാന്‍ തുടങ്ങിയത്. ചില വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി. ടിക് ടോക് സ്റ്റാര്‍ എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം ടിക് ടോക് നിരോധിക്കുന്നത്. അന്ന് വലിയ വിഷമമായിരുന്നു. ഒന്നര വര്‍ഷത്തെ അധ്വാനം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത് പോലെ തോന്നി.

പക്ഷെ അന്ന് ഞാന്‍ തളര്‍ന്നില്ല. ടിക് ടോക് നിരോധിച്ചതിന്റെ പിറ്റേദിവസം മുതല്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചു. ആറുലക്ഷത്തിലധികം ഫോളോവേഴ്സ് എത്താന്‍ ഒരു വര്‍ഷം സമയം എടുത്തു. കുട്ടികളും കോളജ് വിദ്യാർഥികളുമൊക്കെയാണ് എന്നെ ഏറ്റവുമധികം ഇഷ്ടപെടുന്നത്. ചില സ്റ്റണ്ട് ഐറ്റംസ്, ട്രെൻഡിങ് പാട്ടുകളൊക്കെ ചെയ്യാറുണ്ട്. അതൊക്കെ കുട്ടികള്‍ക്ക് ഒരുപാട് പേര്‍ക്ക് ഇഷ്ടമാവുന്നുണ്ടെന്ന് കമന്റുകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ ജയന്റെ ആരാധകനാണ്. അന്നും ഇന്നും എന്റെ ഹീറോ ജയന് തന്നെയാണ്. അദ്ദേഹത്തിന്റെ ചെറിയ രൂപസാദൃശ്യമുണ്ടെന്ന് പലരും പറയാറുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുകരിക്കാറുണ്ട്. പതിനഞ്ച് വയസ്സ് മുതല്‍ കരാട്ടെ പഠിക്കുന്ന തനിക്ക് ഇരുപത് വയസ്സായപ്പോള്‍ തന്നെ ബ്ലാക്ക് ബെല്‍റ്റ് കിട്ടിയതായും പാലാ സജി തുറന്ന് പറയുന്നു.

സ്കൂള്‍ കായികമേളയിലും താരമായിരുന്നു. ഹാമര്‍ ത്രോയില്‍ സംസ്ഥാന തലത്തില്‍ സമ്മാനം ലഭിച്ചിരുന്നു. സ്ഥിരമായി ജിമ്മില്‍ പോയി വ്യായാമം ചെയ്യും. ചെറുപ്പം മുതല്‍ തന്നെ ഫിറ്റ്നസിനോട് താല്പര്യമുണ്ടായിരുന്നു. എസ്പിജിയില് ജോലി ചെയ്തത് അത് നിലനിര്‍ത്തുന്നതില്‍ സഹായകരമായി.

തന്റെ വീഡിയോകള്‍ കാണുമ്പോള്‍ പലര്‍ക്കും നിസ്സാരമെന്ന് തോന്നുമെങ്കിലും കണ്ടന്റ് തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എല്ലാ വിഡിയോയിലും പ്രേക്ഷകനെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ ഗായകരുടേത് മാത്രമല്ല, സാധാരണക്കാര്‍ എങ്ങനെ പാടുന്നുവെന്ന് അറിയാനും ആളുകള്‍ക്ക് താല്പര്യം ഉണ്ടാവും. പാടുമ്പോള്‍ ചില ഭാവങ്ങളൊക്കെ മുഖത്ത് വരുത്തും. അതുകൊണ്ടാവും വീഡിയോ ശ്രദ്ധിക്കപ്പെടുന്നതെന്നും പാലാ സജി പറയുന്നു.

തുടക്കത്തില്‍ പലരും കളിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. എംകോം പഠനത്തിന് ശേഷം 1997 കാലഘട്ടത്തിൽ സെൻട്രൽ പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച സജി എസ്പിജിയിൽ ഡെപ്യൂട്ടേഷനിൽ പോയി. പ്രൈം മിനിസ്റ്റേഴ്സ് സെക്യൂരിറ്റി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലായിരുന്നു ജോലി, 10 വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് മുംബൈയിലെ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ ജോലിയില്‍ പ്രവേശിച്ചു.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications