യുഎഇ വിളിക്കുന്നു: 5 വർഷകാലാവധിയോടെ ഗ്രീന്‍ വിസകള്‍, പണിയന്വേഷിക്കാന്‍ ജോബ് എക്സ്പ്ലോറേഷന്‍ വിസ
അബുദാബി: വിസ നയത്തില്‍ പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അഞ്ച് വർഷ കാലാവധിയുടെ പുതിയ 'ഗ്രീന്‍ വിസ'കളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
"ലോകമെമ്പാടുമുള്ള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും, തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും യുഎഇ നിവാസികൾക്കും കുടുംബങ്ങൾക്കും ഇടയിൽ ഉയർന്ന സ്ഥിരത വളർത്തുന്നതിനും പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നു' എന്നാണ് പുതിയ വിസകള്‍ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

യുഎഇയിൽ ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ ഫ്രീലാൻസർമാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും 5 വർഷത്തെ റെസിഡൻസി
വിസ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കുകയും ചെയ്യും.
വാണിജ്യ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ ആയ നിക്ഷേപകർക്ക് 5 വർഷത്തെ വിസ അനുവദിക്കും. പ്രതിഭകൾ, വിദഗ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവരും ഗ്രീന്‍ വിസയ്ക്ക് യോഗ്യതയുള്ളവരായിരിക്കും.
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

അതോടൊപ്പം തന്നെ ഗോൾഡൻ വിസയുടെ യോഗ്യതാ മാനദണ്ഡങ്ങൾ ലളിതമാക്കുകയും ഗുണഭോക്താക്കളുടെ വിഭാഗങ്ങൾ വിപുലീകരിക്കുകയും ചെയ്തു. നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, സിനിമ താരങ്ങള്‍ തുടങ്ങിയവർക്കാണ് 10 വർഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.

ഗോൾഡൻ വിസയുള്ളവർക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും പുതിയ ഭേദഗതി അനുമതി നല്‍കിയിട്ടുണ്ട്. വി സാധുതയുള്ളതായി നിലനിർത്തുന്നതിന് യുഎഇക്ക് പുറത്ത് താമസിക്കുന്നതിന്റെ പരമാവധി കാലയളവുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവുമില്ലെന്നും പുതിയ നിർദ്ദേശമാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് 2 മില്യൺ ദിർഹത്തിൽ കുറയാത്ത ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ സ്വാഭാവികമായും ഗോള്‍ഡന്‍ വിസയ്ക്കുള്ള യോഗ്യതയുണ്ടാവും.

ആദ്യമായി ഒരു ഹോസ്റ്റോ സ്പോൺസറോ ആവശ്യമില്ലാത്ത പുതിയ തരം വിസകളും യുഎഇ അവതരിപ്പിക്കുന്നുണ്ട്. എന്‍ട്രി വിസകളെന്നാണ് ഇത് അറിയപ്പെടുക. എല്ലാ എൻട്രി വിസകളും സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എന്‍ട്രിക്ക് യോഗത്യയുള്ളതായിരിക്കും. സമാനമായ കാലയളവിലേക്ക് ഇവ പുതുക്കാനും കഴിയും. ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസത്തേക്കായിരിക്കും ഇതിന്റെ സാധുത.

സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലത്ത മറ്റൊരു വിസയാണ് ജോബ് എക്സ്പ്ലോറേഷൻ എൻട്രി വിസ. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ നൈപുണ്യ തലത്തിൽ തരംതിരിച്ചവർക്കാണ് ഇത് അനുവദിച്ചിരിക്കുന്നത്. ഈ വിസക്ക് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ആയിരിക്കണം

ബിസിനസ് എൻട്രി വിസ: യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെയുള്ള പ്രവേശനം ബിസിനസ് എൻട്രി വിസ ഉറപ്പ് വരുത്തുന്നു
ടൂറിസ്റ്റ് വിസ: 5 വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനും ഒരു സ്പോൺസറുടെ ആവശ്യമില്ല. എന്നാല്‍ 4,000 ഡോളർ അല്ലെങ്കിൽ അതിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്നതിന്റെ രേഖകള്‍ ആവശ്യമാണ്












Click it and Unblock the Notifications