Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടുറപ്പിക്കാൻ ‘കിറ്റ്, കാഷ്’- ബിജെപിയുടെ ​‘​ശോഭ കെടുത്തി’ വോട്ടിന് നോട്ടും വർഗീയ പരാമർശങ്ങളും

ഏറെ പ്രതീക്ഷകളോടെയും തയാറെടുപ്പുകളോടെയുമാണ് ബിജെപി നയിക്കുന്ന എൻഡിഎ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വി​ഹിതം ഉയർത്തുക, 2021ൽ നഷ്ടപ്പെട്ട നേമം ഉൾപ്പെടെ പരമാവധി സീറ്റുകൾ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം വലിയ പ്രചാരണങ്ങളും തയ്യാറെടുപ്പുകളുമാണ് എൻഡിഎ നടത്തിയത്. പല മണ്ഡലങ്ങളിലും മത്സരം കടുപ്പമാക്കാൻ എൻഡിഎ സ്ഥാനാർഥികൾക്ക് കഴിയുകയും ചെയ്തു. എന്നാൽ, വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പ് 'വോട്ടിന് നോട്ട്’ വിവാദത്തിലടക്കം ഉൾപ്പെട്ട് ബിജെപിയുടെ പ്രധാന സ്ഥാനാർഥികൾ പ്രതിക്കൂട്ടിലാകുന്നത് മുന്നണിയുടെ പ്രതീക്ഷകളെ കെടുത്തുകയാണ്.

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും'
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും'

പാലക്കാട് ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവും തൃശൂരിലെ കിറ്റ് വിവാദവും ഗുരുവായൂരിലും കാട്ടാക്കടയിലും സ്ഥാനാർത്ഥികൾ നടത്തിയ വർഗീയ പരാമർശങ്ങളൊക്കെയുമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ച മണ്ഡലമാണ് പാലക്കാട്. അവിടെ ശോഭ സുരേന്ദ്രന് വോട്ട് ചെയ്യുന്നതിന് വേണ്ടി കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന ആരോപണം ഏറെ വിവാദമായിട്ടുണ്ട്. കോൺ​ഗ്രസ് പ്രവർത്തകർ വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ആരോപണമുന്നയിച്ചത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ശോഭ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും വൈറലായി.

bgopalakrishnanandsoibhasurendran

വിഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭയുടെ ഭീഷണി. നിങ്ങൾ ആരാണ് ​ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് പ്രകോപനപരമായാണ് ശോഭ പെരുമാറിയത്. സംസ്ഥാനത്ത് അപൂർവമായാണ് പണം വിതരണം ചെയ്യുന്ന സ്ഥലത്ത് സ്ഥാനാർഥിയുടെ സാന്നിധ്യം കയ്യോടെ പിടികൂടുന്നത്. അതേസമയം, തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും കാൻസർ രോഗിയെ കാണാനാണ് കണ്ണാടി പഞ്ചായത്തിൽ എത്തിയതെന്നുമാണ് ശോഭയുടെ വിശദീകരണം.

തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ പണമാണെന്നും ബിജെപിക്കാർ പൈസ നൽകിയില്ലെന്നുമാണ് വയോധികയും പ്രതികരിച്ചത്. എന്നാൽ, പണം കൊടുക്കുന്നതായി ദൃശ്യങ്ങളിലുള്ള സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ബിജെപിയെ വീണ്ടും വെട്ടിലാക്കി. സിമി സജീവ് എന്ന സ്ത്രീ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോൾ ബിജെപി ജില്ല കമ്മിറ്റി ഓഫിസിൽ ശോഭക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത്
പരാതി ലഭിച്ച് മണിക്കൂറുകൾക്കം അതിവേഗം അന്വേഷണം നടത്തി വിശദമായ അന്വേഷണം വേണമെന്ന പ്രാഥമിക റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ വ്യക്തമാക്കിയിട്ടുള്ളത്.

പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പല വഴികളും സ്വീകരിക്കുന്നുണ്ടെന്ന ആരോപണവുമായി എൽഡിഎഫും യുഡിഎഫും ശക്തമായി രം​ഗത്തെത്തിയിരുന്നു. പിരിയാരിയിലെ വീട്ടുകളിൽ ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കൊട്ടിക്കലാശത്തിൽ പങ്കെടുമ്പോൾ ധരിക്കാനുള്ള ഒരേ പോലെയുള്ള സാരികൾ കളക്ട് ചെയ്യണമെന്ന വനിതാ ബിജെപി നേതാവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. കൊട്ടിക്കലാശത്തിൽ സ്ത്രീകൾ ധരിച്ച ഒരേപോലെയുള്ള സാരി എൻഡിഎ കേന്ദ്രങ്ങളിൽ നിന്ന് കൈമാറിയതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും പാലക്കാട് എസ് പിക്കും പരാതി നൽകിയിട്ടുമുണ്ട്.

​തൃശൂരിൽ വളരിയിലും മണലൂരിലുമടക്കം വിവിധയിടങ്ങളിൽ ബിജെപിക്കെതിരെ കിറ്റ് വിവാദവും ഉയർന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സ​ൃഷ്ടിച്ചിരുന്നു. കേച്ചേരിയിലെ ഒരു അച്ചാർ നിർമ്മാണ കമ്പനിക്കുള്ളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയതാണ് ഇതിൽ അവസാനത്തേത്. എൽഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അച്ചാർ കമ്പനിക്കുള്ളിൽ അരി, സോപ്പ്, പരിപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ 750 വലിയ കിറ്റുകൾ പാക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്.

ബിജെപിയുടെ മുതിർന്ന നേതാക്കളുമായി ബന്ധമുള്ളതാണ് ഈ സ്ഥാപനമെന്നത് വിവാദത്തിന്റെ ആക്കം കൂട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെയും നിലവിലെ യുവമോർച്ച ജില്ലാ സെക്രട്ടറിയുടെയും സഹോദരന്റേതാണ് അച്ചാർ കമ്പനിയെന്ന് എൽഡിഎഫ് ആരോപിക്കുന്നു. എന്നാൽ, പത്തനാപുരത്തുനിന്നുള്ള വിഷു ഓർഡർ അനുസരിച്ച് കിറ്റുകൾ തയ്യാറാക്കി നൽകുകയായിരുന്നെന്ന് കമ്പനി ഉടമകൾ പൊലീസിനോട് വിശദീകരിച്ചു. ആദ്യമായാണ് ഇത്തരത്തിൽ ഒരു ഭക്ഷ്യക്കിറ്റ് ഓർഡർ ലഭിക്കുന്നതെന്ന് ഉടമ തന്നെ സമ്മതിക്കുന്നതും കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് ഏറെ അകലെയുള്ള പത്തനാപുരത്തേക്ക് ഇത്രയധികം കിറ്റുകൾ കൊണ്ടുപോകുന്നു എന്ന വാദത്തിലെ യുക്തിയില്ലായ്മയും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ബി. ​ഗോപാലകൃഷ്ണന്റെ പരാമർശമാണ് പ്രചാരണവേളയിൽ ബിജെപിയെ ആദ്യം കുടുക്കിയത്. ക്ഷേത്ര നഗരി എന്ന് പേര​ുകേട്ട ഗുരുവായൂരിൽ കഴിഞ്ഞ കുറേ കാലങ്ങളായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നായിരുന്നു ​ഗോപാലകൃഷ്ണന്റെ പരാമർശം. വിവാദ പരാമര്‍ശത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 1977 മുതൽ ഗുരുവായൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന എംഎൽഎമാരുടെ പേരുകൾ പട്ടികയായി കൊടുത്ത ഫ്ലക്സും വിവാദമായി.

ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്ന കാട്ടാക്കട മണ്ഡലത്തിലും സ്ഥാനാർഥിയുടെ പരാമർശവും വിവാദമായി. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു പി.കെ. കൃഷ്ണദാസിന്റെ വാക്കുകൾ. എന്നാൽ, കൃഷ്ണദാസിന്റെ പരാമർശങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തള്ളിക്കളയുകയും ചെയ്തു.

അതേസമയം, ബേപ്പൂർ മണ്ഡലത്തിലും യുഡിഎഫ് നേതാക്കൾ പണം നൽകിയെന്ന പരാതി ഉയർന്നു. മുൻ കോൺഗ്രസ് പ്രവർത്തകനും മാറാട് സ്വദേശിയുമായ സ്വാമിനാഥനാണ് കോൺഗ്രസ് പ്രാദേശിക നേതാവായ രാജീവൻ തിരുവച്ചിറ തനിക്ക് വോട്ട് ഉറപ്പിക്കാനായി പണം നൽകിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. സ്വാമിനാഥനുമായി തനിക്ക് നേരത്തെ ബന്ധമുണ്ടെന്നും വ്യക്തിപരമായ സഹായം മാത്രമാണ് നൽകിയതെന്നും തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നുമാണ് രാജീവന്റെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+