യുവതാരങ്ങള്‍ തെരുവിലിറങ്ങി; പ്രതിബദ്ധതയില്ലാത്ത സൂപ്പര്‍സ്റ്റാറുകള്‍ നാണിക്കണം
തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങളിലും സാമൂഹിക വിഷങ്ങളിലും പുറംതിരിഞ്ഞു നിന്ന ചരിത്രമാണ് മലയാള സിനിമാ താരങ്ങളുടേത്. ഫാന്‍സ് സംഘത്തെ വളര്‍ത്തുകയും അവരുടെ കൈയ്യടിയില്‍ വളരുകയും ചെയ്ത സൂപ്പര്‍താരങ്ങള്‍ തങ്ങളുടേതായ ലോകത്തിരുന്ന് ഫാന്‍സുകാരോട് കൈവീശുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങള്‍ അവര്‍ക്ക് വെറും കാണികള്‍ മാത്രമാണ്.
എന്നാല്‍, സോഷ്യല്‍ മീഡിയയുടെ പുതുകാലത്ത് താരങ്ങള്‍ താരജാഡയില്ലാതെ തെരുവുകളിലേക്കിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിനുവേണ്ടി നായക നടന്മാര്‍ തെരുവിലിറങ്ങിയത് ഇത്തരത്തില്‍ പുതുമയുള്ള കാഴ്ചയായി.

ശ്രീജിത്തിന് ഫേസ്ബുക്കിലൂടെ വെറുമൊരു പിന്തുണപോലും നല്‍കാത്ത സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ നിന്നാണ് ടൊവീനോയെ പോലെയുള്ള യുവനടന്മാര്‍ തെരുവിലിറങ്ങിയത്. നടന്മാരായ പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊപ്പം നടി പാര്‍വതിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റ്.. നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നുവെന്ന് മാർട്ടിൻ!
മോഹന്‍ലാലും മമ്മൂട്ടിയുടെ നയിക്കുന്ന മലയാളത്തിലെ സൂപ്പര്‍താരനിര സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തില്‍ അങ്ങേയറ്റം പിന്നിലാണ്. തമിഴ് നടീ നടന്മാര്‍ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി സമരം നടത്താനും തയ്യാറാകുമ്പോഴാണ് മലയാള നടീനടന്മാര്‍ ചില്ലുമേടയിലിരുന്ന് ജനത്തെ മറന്നത്. ശ്രീജിത്തിന് ഇപ്പോള്‍ ലഭിച്ച പിന്തുണ ഒരു സൂചനമാത്രമാണ്. സമാനരീതിയിലുള്ള സമരങ്ങളെ അവഗണിക്കാന്‍ ഇനി താരങ്ങള്‍ക്കും കഴിയില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള നവതലമുറയിലെ സെലിബ്രിറ്റികള്‍ സമൂഹത്തിന് പ്രചോദനമാകുമ്പോള്‍ സൂപ്പര്‍താരങ്ങള്‍ നാണിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications