Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന വില; സംസ്ഥാനം നികുതി കുറച്ചില്ലേങ്കിൽ പ്രക്ഷോഭമെന്ന് കെ സുധാകരൻ

തിരുവനന്തപുരം; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതല്ലായിരുന്ന്നെങ്കില്‍ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ ഒട്ടും പോകുമായിരുന്നു. അതിന് തടയിടാന്‍ ഒരു പരിധി വരെ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 k-sudhakaran2-1635848006.jpg -Properti

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തോട് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സുധാകരൻ ചോദിച്ചു. കേന്ദ്രം മാത്രം വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വില കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലായെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരം നിര്‍ത്തില്ല, മറിച്ച് സമരത്തിന്റെ ലക്ഷ്യം നമ്മൾ മാറ്റും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ പിണറായി സർക്കാരിനോട് നമ്മുക്ക് പറയാനുള്ള കേന്ദ്രം നികുതി കുറച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക ഇടതുപക്ഷ സർക്കാർ കാണിക്കണം, സുധാകരൻ പറഞ്ഞു.

കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ തയ്യാറാവണം. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

അതേസമയം ഇന്ധന നികുതി കുറയ്ക്കില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏകദേശം 30 രൂപയിൽ അധികം കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. അതിന്റെ പങ്ക് കേരളത്തിന് തന്നിട്ടില്ല. ഇപ്പോഴത്തെ കേന്ദ്ര തിരുമാനം പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നും ധനമന്ത്രി വിമർശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+