പൊറുതിമുട്ടിച്ച് ഇന്ധനവില വര്‍ദ്ധന; ഡീസലിന് ഇന്നും വില കൂട്ടി, പുതിയ വില വിവരങ്ങള്‍ അറിയാം
ദില്ലി: രാജ്യത്ത് കൊവിഡ് കാലത്ത് ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡിസലിന് മാത്രമാണ് വില കൂടിയിരിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 94.05 രൂപയാണ് ഇന്ന് കൊച്ചിയിലെ വില.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പൈസയാണ് രാജ്യത്താകമാനം കൂടിയിരിക്കുന്നത്. ഇന്നും വില വര്‍ദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് 95.87 രൂപയായി. കോഴിക്കോട് 94.24 രൂപയാണ്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 101.48 രൂപയാണ ഇന്നത്തെ പെട്രോള്‍ വില.
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് വില വര്‍ദ്ധന ഉണ്ടായിരുന്നില്ല.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വില വര്ദ്ധിപ്പിക്കാതെയിരിക്കാന് സാധിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ധന വില കുറയാതിരിക്കുന്നതിനുള്ള പ്രധാന കാരണം സംസ്ഥാനങ്ങളെ ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്പ്പെടുത്താത്തതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദം.
പശ്ചിമബംഗാളില്‍ പെട്രോള്‍ വില ഉയരുന്നതിന് പ്രധാന കാരണം അവിടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
അതേസമയം, ഇന്ധനവിലയെ ജിഎസ്ടിയിള്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെ കേരളവും രംഗത്തെത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നാണ് കേരളം വാദിച്ചത്.
കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം
പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications