കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പുനസംഘടന: ആ 12 പേരും ഭാരവാഹികളായി ഉണ്ടാവില്ല, അതൃപ്തി ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജംബോ കമ്മിറ്റി ഒഴിവാക്കുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്ന നേതാക്കളെ എങ്ങനെ അനുനയിപ്പിക്കും എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. വിവിധ തരത്തിലുള്ള മാനദണ്ഡങ്ങല്‍ ഇതിനോടകം തന്നെ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെങ്കില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്തേക്ക് പോയേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

നേരത്തെ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഭാരവാഹി നിയമനത്തിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു.

തൃണമൂൽ,ആം ആദ്മി നീക്കത്തിൽ ആശങ്ക; ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്.. നിർദ്ദേശവുമായി രാഹുൽ ഗാന്ധിതൃണമൂൽ,ആം ആദ്മി നീക്കത്തിൽ ആശങ്ക; ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്.. നിർദ്ദേശവുമായി രാഹുൽ ഗാന്ധി

കെ പി സി സി നേതൃത്വം മുന്നോട്ട്

എന്നാല്‍ കെപിസിസി നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ പല നേതാക്കളും തയ്യാറായേക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തുടര്‍ച്ചയായി അ‍ഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കുമെന്നാണ് കെപിസിസി വ്യക്തമാക്കുന്നത്. നിലവിലെ ജംബോ കെപിസിസി കമ്മറ്റി 51 ലേക്ക് ചുരുക്കുമെന്ന് കെ സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് നേതാക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ നേതൃത്വം നിശ്ചയിച്ചത്.

എന്തൊരു നോട്ടമാണിത് നസ്രിയ നസ്റിന്‍; സാരിയില്‍ തിളങ്ങിയ പുത്തന്‍ ചിത്രവുമായി താര സുന്ദരി

ഒരാള്‍ക്ക് ഒരു പദവി എന്നതും പുതിയ നയം

ഒരാള്‍ക്ക് ഒരു പദവി എന്നതും പുതിയ നയമാണ്. അഞ്ച് വര്‍ഷം പദവിയില്‍ ഇരുന്നവരെ ഒഴിവാക്കുന്നതിലൂടെ പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ സാധിക്കും. അടുത്തിടെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടവരേയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിനെതിരെ കടുത്ത അമര്‍ഷമാണ് സ്ഥാനമൊഴിഞ്ഞ നേതാക്കളില്‍ നിന്നും ഉയരുന്നത്. തങ്ങളുടെ അതൃപ്തി ഇവര്‍ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തെ ഒ​റ്റ​ക്കും കൂ​ട്ട​മാ​യും ക​ണ്ട്​ അ​റിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രവര്‍ത്തന പരിചയമുണ്ടായിട്ടും തഴയുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ ഹെക്കമാന്‍ഡിനെ സമീപിക്കാനാണ് അവര്‍ ആലോചിക്കുന്നത്. ജം​ബോ ക​മ്മി​റ്റി ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാവര്‍ക്കും കെപിസിസിയില്‍ പദവി നല്‍കാന്‍ സാധിക്കില്ല.

ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞത്

12 പേരാണ് ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതോടെ സ്ഥാനങ്ങള്‍ ഇല്ലാതെ നില്‍ക്കുന്നത്. പാലക്കാട് ഡിസിസി അധ്യക്ഷനായ ശ്രീകണ്ഠന്‍ നിലവില്‍ എംപിയാണ്. മലപ്പുറം ഡിസിസി അധ്യക്ഷനായ വിവി പ്രകാശ് നേരത്തെ അന്തരിച്ചിരുന്നു. 12 പേരില്‍ ഏതെങ്കിലും ഒരാളെ പരിഗണിക്കുകയും മറ്റൊരാളെ മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ അ​തൃ​പ്​​തി​ക്കും കാ​ര​ണമാകും. അതുകൊണ്ട് തന്നെയാണ് സ്ഥാനമൊഴിഞ്ഞ ഒരു ഡിസിസി അധ്യക്ഷരേയും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

കെ സുധാകരനേയും വിഡി സതീശനേയും

കെപിസിസി പദവി നല്‍കാതെ എക്സിക്യൂട്ടീവില്‍ സ്ഥിരം ക്ഷണിതാക്കളക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഇ​ത്​ അ​നീ​തി​യാ​ണെ​ന്നാ​ണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചത്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​സ്​​ഥാ​ന​ത്തെ​ത്തി​യ അ​വ​ർ ഒ​രു​മി​ച്ച്​ കെ സുധാകരനേയും വിഡി സതീശനേയും നേരില്‍ കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ചിലര്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലേയും കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കൂടെ സാഹചര്യത്തിലാണ് എല്ലാ ഡിസിസിയും അഴിച്ച് പണിതതെന്ന തരത്തില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എ്നാല്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഞങ്ങളല്ലെന്നാണ് അന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പദവിയിലുണ്ടായിരുന്നവര്‍ പറയുന്നത്. പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പലവിധത്തിലുള്ള കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ജില്ലകളില്‍ നയിച്ചവരെന്ന നിലയിലെ ത​ങ്ങ​ളു​ടെ​ പ​രി​ച​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​​പ​ക​രം മാറ്റി നിര്‍ത്തുന്നതിനെ നീതികരിക്കാന്‍ സാധിക്കില്ല. എല്ലാവരേയും ഭാരവാഹികളാക്കാന്‍ സാധിക്കുന്നില്ലെങ്കിലും കഴിയുന്നിടത്തോളം ആളുകളെ പരിഗണിക്കണം. മ​റ്റു​ള്ള​വ​ർ​ക്ക്​ അ​ർ​ഹ​മാ​യ ചു​മ​ത​ല​ക​ൾ ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആവശ്യപ്പെടുന്നു.

കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം

കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം അടുത്ത മാസം ആദ്യത്തോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെയുണ് നേരത്തെ എഐസിസി നേരിട്ട് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. 23 ഭാരവാഹികളോടൊപ്പം 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. ഭാരവാഹികളുടെ എണ്ണം ചുരുങ്ങുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് വലിയ ആവേശം പകരുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

എ ഐ സിസി ജനറല്‍ സെക്രട്ടറി

അതേസമയം, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. കെപിസിസ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് പ്രധാന അജണ്ട. ഉച്ചയോടെ കൊച്ചിയില്‍ വിമാനം ഇറങ്ങുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടേയുള്ളവരുമായി അവിടെ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്ത് എത്തും.

പ്ര​വ​ർ​ത്ത​ക ശി​ൽ​പ​ശാ​ല​യു​ടെ സ​മാ​പന ചടങ്ങിലും


തിങ്കളാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് വെച്ച് കെ സുധാകരന്‍ ഉള്‍പ്പടേയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജില്ലാ തല പര്യടനം നടത്തുന്ന കെ സുധാകരന്‍ താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഞാ​യ​റാ​ഴ്​​ച നെ​യ്യാ​ർ​ഡാ​മി​ൽ പ്ര​വ​ർ​ത്ത​ക ശി​ൽ​പ​ശാ​ല​യു​ടെ സ​മാ​പന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് പുതുതായി ആരംഭിക്കുന്ന അയല്‍ക്കൂട്ട സമതി രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തക ശില്‍പശാല.

വിഎം സുധീരന്‍

കെപിസിസി പുനസംഘടന തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു എഐസിസി നിര്‍ദേശം. എന്നാല്‍ വിഎം സുധീരന്‍ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചത് നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഒരു പദവിയിലേക്കും ഇല്ല, ഇനിമുതല്‍ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെയും തന്റെ അതൃപ്തി സുധീരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ് നേതൃത്വം അംഗീകരിക്കണമെന്നല്ല ഞാന്‍ പറയുന്നത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ തന്റെ ആവശ്യമെന്നായിരുന്നു സൂധീരനന്‍ നേരത്തെ പറഞ്ഞത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
KPCC reorganization: Former DCC presidents will not be considered office bearers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X