Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടടിയായി ഇന്ധനവില; പൊറുതിമുട്ടി ജനം; തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 41 പൈസ

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വിലയിൽ വർധന. ഇന്നത്തെ പെട്രോൾ ഡീസൽ വില ഇന്നലത്തെതിന് സമാനനമായിട്ടാണ് വർധിച്ചിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ പെട്രോൾ വിലയിൽ വർധനവുള്ളത് തിരുവനന്തപുരത്താണ്. 112 രൂപ 41 പൈസ. ഇന്ധന വില എല്ലാ ജില്ലകളിലും 110 ന് മുകളിലായിട്ടുണ്ട്.

1

പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് ഒക്ടോബറിൽ വർധിപ്പിച്ചത്. ഒക്ടോബർ മാസം മാത്രം ഇന്ധനവിലയിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ പെട്രോൾ വില 102.59 രൂപ എന്നിങ്ങനെയാണ് വില.

2

കേരളത്തിൽ ഏറ്റവും കൂടുതൽ പെട്രോൾ വിലയിൽ വർധനവുള്ളത് തിരുവനന്തപുരത്താണ്. 112 രൂപ 41 പൈസ. ഇന്ധന വില എല്ലാ ജില്ലകളിലും 110 ന് മുകളിലായിട്ടുണ്ട്. സാധാരണക്കാരൻ്റെ കീശകാലിയാക്കും വിധമാണ് ഓരോ ദിവസവും വില വർധിക്കുന്നത്. അടിക്കടിയുള്ള വിലവർധനയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.

3

ഇതിനു മുൻപ് ഏറ്റവും കൂടുതൽ പെട്രോൾ-ഡീസൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയുമാണ് വർധിച്ചത്. ഇതിനിടെ ഇന്ധനവില കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2021 ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും കുറഞ്ഞു.

4

സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവ്. സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചിട്ടുണ്ട്.

5

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടത്തിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+