നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നിലെ പ്രമുഖർ ഇവരാണ്...!! മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയില്‍ വെച്ച് പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദുരൂഹതകള്‍ തുടരുകയാണ്. ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയ കേസാണ് ഇപ്പോള്‍ ഓരോ ദിവസവും പുതിയ വഴിത്തിരിവുകളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തിയത് ആരെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. പോലീസിന് ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും ആ ചോദ്യത്തിന്  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉത്തരം നല്‍കിക്കഴിഞ്ഞു. കേസന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. 

പ്രതികൾ ഇവരാണ്

പ്രതികൾ ഇവരാണ്

നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ആക്രമിച്ച കേസിലെ പ്രതികള്‍ സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ് എന്നാണ് മന്ത്രി ജി സുധാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ പോലീസുകാരെയും മന്ത്രി ന്യായീകരിക്കുന്നുണ്ട്.

പോലീസിന് ന്യായീകരണം

പോലീസിന് ന്യായീകരണം

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പോലീസുകാരെ കുറ്റപ്പെടുത്താനാവില്ലെന്നും പൊതുമരാമത്ത് മന്ത്രി അഭിപ്രായപ്പെടുന്നു. സിനിമാ മേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊള്ളരുതായ്മകളുടെ ഇടം

കൊള്ളരുതായ്മകളുടെ ഇടം

സിനിമാ രംഗത്തെ അത്തരം കൊള്ളരുതായ്മകളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്നും ജി സുധാകരന്‍ വ്യക്തമാക്കി. മാത്രമല്ല സിനിമാ മേഖലയിലെ ഗ്രൂപ്പിസത്തിന് എതിരെയും മന്ത്രി ആഞ്ഞടിച്ചു.

സിനിമയിലെ ഗ്രൂപ്പിസം

സിനിമയിലെ ഗ്രൂപ്പിസം

മലയാള സിനിമാ മേഖലയില്‍ കടുത്ത ഗ്രൂപ്പിസം നില നില്‍ക്കുന്നുണ്ട്. മറ്റൊരു ഭാഷയിലെ സിനിമാ രംഗത്തും ഇത്രയേറെ ഗ്രൂപ്പിസം കാണാനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുറത്ത് പ്രചരിക്കുന്ന കഥകളൊഴിച്ചാല്‍ പോലീസ് ഔദ്യോഗികമായി ഒരു വിവരവും പുറത്ത് വിട്ടിട്ടുമില്ല.

ക്വട്ടേഷൻ തന്നെയോ

ക്വട്ടേഷൻ തന്നെയോ

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചത് തന്നെയാണോ എന്നത് സംബന്ധിച്ചും യാതൊരു ഔദ്യോഗിക വിശദീകരണമോ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ ഘട്ടത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

അന്ന് പറഞ്ഞത്

അന്ന് പറഞ്ഞത്

നേരത്തെ കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുപോലെ നടത്തിയ പ്രസ്താവന വന്‍വിവാദത്തിലായിരുന്നു. കേസില്‍ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.

English summary
Minister G Sudhakaran's revelation in actress abduction case.
Please Wait while comments are loading...