'പിണറായി വിരുദ്ധനാക്കാൻ ശ്രമിക്കുകയാണ്, മരിക്കുന്നത് വരെ കമ്മ്യൂണിസ്‌റ്റുകാരൻ ആയിരിക്കും'; ജി സുധാകരൻ
ആലപ്പുഴ: കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ നേരിടേണ്ടി വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. തനിക്കെതിരെ വിമർശനം ഉന്നയിച്ചവർ പാർട്ടി വിരുദ്ധർ ആണെന്നാണ് ജി സുധാകരന്റെ പ്രതികരണം. രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല. അത് മുഴുവൻ കള്ളപ്പേരാണ്. അവന്റെയൊക്കെ അമ്മായി അപ്പന്റെയും അപ്പുപ്പന്റെയും ഗ്രൂപ്പാണത്. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യമെന്നും സുധാകരൻ പറയുന്നു. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കെട്ട് എത്രയോ പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു; അദ്ദേഹം വ്യക്തമാക്കി.

പിണറായിക്ക് ഒരിക്കലും താൻ എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്. അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ. മരിക്കും വരെ ഞാൻ കമ്മ്യൂണിസ്‌റ്റ് ആയിരിക്കും; ജി സുധാകരൻ പറഞ്ഞു.
തന്റെയടുത്ത് പരീക്ഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. അതിന്റെയൊക്കെ കാലം കഴിഞ്ഞു. താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാനും ഇല്ല ഒന്നിനും ഇല്ല. പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്‌റ്റുകാരനായി ജീവിക്കും. അഭിപ്രായം പറയുക എന്നതാണ് കമ്മ്യൂണിസ്‌റ്റുകാരന്റെ ജീവശ്വാസമെന്നും ജി സുധാകരൻ വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ദിവസമാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്‌ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും വേദിയിൽ എത്തിയത്. ഇതിന് പിന്നാലെയാണ് സുധാകരനെതിരെ അണികൾ തന്നെ രംഗത്ത് വന്നത്.
എന്നാൽ പരിപാടിയിൽ ജി സുധാകരനെ പുകഴ്ത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ സംസാരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരൻ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. അടുത്തകാലത്തായി പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല ജി സുധാകരൻ.
അതിനിടയിലാണ് വിവാദങ്ങൾ കൂടുതൽ ശക്തമാക്കി കൊണ്ടാണ് കെപിസിസി വേദിയിലും മന്ത്രി എത്തിയത്. നേരത്തെ മോദിയെ പുകഴ്ത്തിയും രണ്ടാം പിണറായി സർക്കാരിനെ വിമർശിച്ചും ജി സുധാകരൻ രംഗത്തെത്തിയതും വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ അതിന് ശേഷവും സുധാകരൻ പാർട്ടിയെ വിമർശിക്കുന്നതിൽ ഒട്ടും മടി കാട്ടിയിട്ടില്ല.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications