ഗെയില്‍ പൈപ്പ് ലൈന്‍ പ്രതിഷേധം: പിന്നില്‍ മുസ്ലീം തീവ്രവാദികളോ? ലക്ഷ്യം ഞെട്ടിക്കുന്നത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈനിന്റെ പേരില്‍ കോഴിക്കോട് മുക്കത്ത് സമരം നടത്തുന്നതിന്റെ പിന്നില്‍ ഇസ്ലാമിക് തീവ്രവാദ സംഘടനയിലുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ചില തീവ്ര സംഘടനയില്‍പെട്ടവര്‍ ജനങ്ങളില്‍ ഭയം വിതച്ച് പ്രതിരോധമെന്ന രീതിയില്‍ സമരം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

സിറിയയില്‍ സര്‍ക്കാര്‍ സേനയ്ക്ക് വന്‍ നേട്ടം; ഐഎസ്സില്‍ നിന്ന് ദേര്‍ അസ്സോര്‍ തിരിച്ചുപിടിച്ചു

നേരത്തെയും പല സമരത്തിന്റെ പേരിലും ഇവര്‍ നുഴഞ്ഞു കയറിയിരുന്നു. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവരുടെ പ്രവര്‍ത്തനം. ജനവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ശക്തമായ സാന്നിധ്യമാവുകയുമാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.

gail

ജനകീയ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇവര്‍ പലപ്പോഴും തീവ്രവാദം പ്രചരിപ്പിക്കുന്നത്. ഹാദിയ വിഷയത്തിലും മറ്റും സജീവമായി ഇടപെടുകയും ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം നടത്തുകയും ചെയ്തവര്‍ തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നത്. ഹിന്ദു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യുകയും ഇവര്‍ ലക്ഷ്യമാക്കുന്നു.

വലിയതോതില്‍ വിദേശപണം ഇവര്‍ കൈപ്പറ്റുന്നുണ്ടെങ്കിലും പലപ്പോഴും ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ന്യൂനപക്ഷത്തിനെതിരുമെന്ന ഭയത്താലാണ് സര്‍ക്കാര്‍ നടപടി ദുര്‍ബലമാകുന്നതെന്ന ആരോപണവും ബിജെപി ഉയര്‍ത്തുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാക്‌സിനെതിരെ വ്യാപമായ പ്രചാരണങ്ങള്‍ നടത്തുന്നതും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Terror forces incited anti-GAIL pipeline violence in Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്