സിറിയയില്‍ സര്‍ക്കാര്‍ സേനയ്ക്ക് വന്‍ നേട്ടം; ഐഎസ്സില്‍ നിന്ന് ദേര്‍ അസ്സോര്‍ തിരിച്ചുപിടിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദമസ്‌കസ്: സിറിയയിലെ സുപ്രധാന പ്രവിശ്യകളിലൊന്നാ ദേര്‍ അസ്സൂറിലെ പ്രധാന നഗരം ഐ.എസ് ഭീകരരില്‍ നിന്ന് സിറിയന്‍ സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐ.എസ്സിന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ നഗരത്തില്‍ നിന്ന് അവസാനത്തെ ഐ.എസ് പോരാളിയെയും കെട്ടുകെട്ടിച്ചതിനു ശേഷമാണ് സിറിയന്‍ സൈന്യം വിജയപ്രഖ്യാപനം നടത്തിയത്.

ചെന്നൈയില്‍ വീണ്ടും മഴ, സ്‌കൂളുകള്‍ അടഞ്ഞു തന്നെ, മരണം 14 ആയി

സിറിയയിലെ എണ്ണ സമ്പന്ന പ്രദേശങ്ങളിലൊന്നായ അല്‍ അസ്സൂര്‍ പ്രവിശ്യയില്‍ നിന്ന് മാസങ്ങള്‍ നീണ്ട സൈനിക നടപടികളിലൂടെയാണ് സിറിയന്‍ സേനയ്ക്കും സഖ്യകക്ഷികള്‍ക്കും ഐ.എസ്സിനെ പരാജയപ്പെടുത്താനായതെന്ന് സൈനിക വക്താവ് അറിയിച്ചു. 2014ലാണ് ദേര്‍ അസ്സൂര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായത്. ദേര്‍ അസ്സൂര്‍ വിജയത്തോടെ രാജ്യത്തിന്റെ കൂടുതല്‍ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ സിറിയന്‍ സൈന്യത്തിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ ചെറിയൊരു ഭാഗം ഇപ്പോഴും ഐ.എസ്സിന്റെ നിയന്ത്രണത്തിലാണെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് അറിയിച്ചു.


അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് -അറബ് സൈനിക വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ദേര്‍ അസ്സൂറിന്റെ നിയന്ത്രണത്തിനായി ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് സിറിയന്‍ സേന ശക്തമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ദേര്‍ അസ്സൂറിലെ വിജയത്തോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ സൈനികരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സാധ്യതയേറിയതായും വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെയാണ് സിറിയന്‍ വിമത സൈന്യം ഇവിടെ പോരാട്ടം നടത്തുന്നത്. റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സൈന്യം വിമതസേനയ്‌ക്കെതിരേ നീക്കം നടത്തുമോ എന്ന കാര്യമാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നേരത്തേ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയതായി ആരോപണമുന്നയിച്ചിരുന്നു.

English summary
Syria's military and allied forces have completely recaptured Deir Az Zor city from ISIL, the armed group's last urban stronghold in the war-torn country

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്