കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ടേമിനായി വാദിച്ച് ഗണേഷും കടന്നപ്പള്ളിയും, സിപിഎം വെട്ടിയത് ഇങ്ങനെ, സീനിയോറിറ്റി പരിഗണിച്ചില്ല

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫില്‍ മന്ത്രിമാര്‍ ആരൊക്കെയാകും എന്നതിന് ഏകദേശ സൂചനയായിട്ടുണ്ട്. മന്ത്രിമാരാകുമെന്ന് ഉറപ്പിച്ച ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ആദ്യ ടേമിനായി നടത്തിയത് വന്‍ നീക്കങ്ങള്‍. ഇവര്‍ക്ക് രണ്ടാം ടേമാണ് ലഭിച്ചത്. തന്റെ സീനിയോറിറ്റി, കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി മന്ത്രിയാകുന്നത്, എന്നിവ പരിഗണിച്ച് ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കണമെന്ന വാദമാണ് കോണ്‍ഗ്രസ് എസ്സിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത്. ഗണേഷ് കുമാറാണെങ്കില്‍ താന്‍ ബാലകൃഷ്ണപ്പിള്ളയെ പോലൊരു നേതാവിന്റെ പിന്‍ഗാമിയാണെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം ആദ്യ ടേമില്‍ തന്നെ നല്ല വകുപ്പും വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടു.

1

സിപിഎം പക്ഷേ ഇതൊന്നും അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. കൃത്യമായി ആരൊക്കെ എപ്പോഴൊക്കെ മന്ത്രിമാരാകണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. സാമുദായിക-പ്രാദേശിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും ആദ്യ ടേം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി അപ്രതീക്ഷിതമായി മറുപടി പറഞ്ഞതോടെ ഇരുവരും നിശബ്ദരാവുകയും ചെയ്തു. ഗണേഷ് കുമാര്‍ തന്റെ എതിര്‍പ്പുകളൊന്നും പരസ്യമായി പറയാനും തയ്യാറായില്ല. പിണറായി തന്നെയായിരുന്നു യോഗത്തില്‍ ആധിപത്യം പുലര്‍ത്തിയത്.

ആദ്യ രണ്ടരവര്‍ഷം ടേം എന്നതില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും കടുംപിടുത്തം കാണിച്ചിരുന്നില്ല. രണ്ടാം ടേം മതിയെന്ന രീതിയായിരുന്നു. അവിടെയും പിണറായി ഇടപെട്ടു. എടുത്ത തീരുമാനം മാറില്ല, പലതും ഇക്കാര്യത്തില്‍ പരിഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ആന്റണി രാജുവും മിണ്ടാതെ ഇരുന്നു. അഭിപ്രായ ഭിന്നതകളൊന്നും മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഉണ്ടായില്ല. സിപിഎം ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ച ക്രോഡീകരിച്ച് റിപ്പോര്‍ട്ട് ചെയ്തത് കോടിയേരി ബാലകൃഷ്ണനായിരുന്നു.

Recommended Video

cmsvideo
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ഏകാംഗങ്ങളുള്ള നാല് പാര്‍ട്ടികള്‍ ടേം വ്യവസ്ഥയില്‍ രണ്ടരവര്‍ഷം വീതം പങ്കുവെക്കണമെന്ന് കോടിയേരി അറിയിച്ചു. എല്‍ജെഡിയെ തല്‍ക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു. ജെഡിഎസ്സ് എല്‍ജെഡിയുമായി ലയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും, രണ്ട് കക്ഷികളെയും ഒന്നായി കണ്ടാണ് ദളിന് മന്ത്രിസ്ഥാനം നല്‍കിയതെന്നും കോടിയേരി വ്യക്തമാക്കി. ഇതോടെ എല്‍ജെഡിയില്‍ വലിയ പ്രശ്‌നവും തുടങ്ങി. ആറ് പേര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം എല്‍ജെഡി യോഗത്തില്‍ ഒന്നും പറയുകയും ചെയ്തില്ല. കേരള കോണ്‍ഗ്രസ് എമ്മും എതിര്‍പ്പുകളൊന്നും കാണിച്ചില്ല.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
ganesh kumar and kadannappally ramachandran asks for firt term ministerial berth, but they dont get it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X