കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗണേഷിനെക്കാളും മോശം മന്ത്രിമാര്‍ കേരളത്തിലുണ്ട്'

Google Oneindia Malayalam News

കണ്ണൂര്‍: ഗണേഷ് കുമാറിനെക്കാളും മോശം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അതുകൊണ്ടുതന്നെ ഗണേഷ് മന്ത്രിയാകുന്നതിനെ കണ്ണും പൂട്ടി എതിര്‍ക്കാന്‍ പറ്റില്ല. അത് മാത്രമല്ല, ഒരുത്തന്‍ നിലത്ത് വീണുകിടക്കുമ്പോള്‍ തലയില്‍ കയറി ഡാന്‍സ് കളിക്കുന്നതും ശരിയല്ലല്ലോ - ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള പി സി ജോര്‍ജ്ജിന്റെ നമ്പരുകള്‍ ഇങ്ങനെ പോകുന്നു.

ഗണേഷ് വീണ്ടും മന്ത്രിസഭയില്‍ വരണോ എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയാനില്ല. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. എന്തും നേരിടാന്‍ തയ്യാറും പ്രാപ്തിയുമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതാണ് നല്ലത്. വേണമെങ്കില്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്കും ഇത് സംബന്ധിച്ച അഭിപ്രായം പറയാം.

pcgeorge

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിളള തന്നെ കണ്ടിരുന്നു. കുറച്ച് മന്ത്രിമാരുടെ പേരൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. ഇവരൊക്കെ മന്ത്രിയായിരിക്കാമെങ്കില്‍ പിന്നെ ഗണേഷ് മന്ത്രിയാകുന്നതില്‍ എന്താ പ്രശ്‌നം എന്നാണ് ബാലകൃഷ്ണപിള്ള ചോദിച്ചത്, അത് ശരിയുമാണ്.

അതേസമയം മന്ത്രിസഭയിലേക്കുള്ള ഗണേഷ് കുമാറിന്റെ രണ്ടാംവരവ് അത്ര എളുപ്പമാകില്ല എന്നാണ് കോണ്‍ഗ്രസിനകത്തുനിന്നുള്ള സൂചനകള്‍. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. തീരുമാനമെടുക്കാന്‍ തിരക്കു കൂട്ടണ്ട എന്ന നിലപാടിലാണ് കേന്ദ്രമന്ത്രിയും സീനിയര്‍ നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍.

അഥവാ ഗണേഷിനെ മന്ത്രിസഭയിലെടുത്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമായിരിക്കുമെന്ന് ഐ ഗ്രൂപ്പ് നയം വ്യക്തമാക്കിക്കഴിഞ്ഞു. ബാലകൃഷ്ണപ്പിള്ളയ്ക്ക് ഗണേഷിനെ മന്ത്രിസഭയിലെടുക്കാമെന്ന് ഉറപ്പു ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

English summary
Chief Whip PC George said that Ganesh Kumar is not the worst minister in Kerala. Report says that he is not very tough against Ganesh's re entry in Oommen Chandy cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X