കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം കഞ്ചാവ് ചെടികള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിക്ക് എതിര്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ വളര്‍ന്നുനില്‍ക്കുന്ന നിലയില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്‍ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വളരുന്നത് കണ്ടെത്തിയത്. ചാവക്കാട് -കുന്നംകുളം പൊതുമരാമത്ത് റോഡിലെ കാനയോട് ചേര്‍ന്ന ഭാഗത്താണ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കെട്ടിടത്തിന് മുന്നിലെ ടൈല്‍ വിരിച്ച ഭാഗത്തിന് പുറത്ത് മറ്റ് പുല്ലുകള്‍ക്കൊപ്പം വളരുന്ന ചെടി കഞ്ചാവാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ എക്‌സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കണ്ടെത്തിയത് കഞ്ചാവ് ചെടികള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. 40 സെന്റി മീറ്ററും 31 സെന്റിമീറ്ററും നീളമുള്ളവയാണ് കണ്ടെത്തിയ കഞ്ചാവ് ചെടികള്‍. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കണ്ടെത്തിയതെങ്കിലും കെട്ടിട ഉടമക്ക് കഞ്ചാവു ചെടികള്‍ വളരുന്നതുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കെട്ടിടം മറ്റൊരാള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്.

ganja

എന്നാല്‍ വാടകക്കെടുത്ത ആളും ഇവിടെ ഒരു സ്ഥാപനവും നടത്താതെ അടച്ചിട്ടിരിക്കുകയാണെന്ന് എക്‌സൈസ് പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എക്‌സൈസ് അധികൃതര്‍ കഞ്ചാവ് ചെടികള്‍ പറിച്ചെടുത്തുകൊണ്ടു പോയി. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കണ്ടെത്തിയ കഞ്ചാവു ചെടികളും കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ ഒ.പി. സുരേഷ് കുമാര്‍, ടി.ആര്‍. സുനില്‍ എന്നിവരും എക്‌സൈസ് ജീവനക്കാരായ ഫല്‍ഗുണന്‍, സി.കെ. ബാബു, എം.എ. സിദ്ധാര്‍ഥന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

English summary
ganja plants nearby magistrate court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X