മാതൃഭൂമി ആഴ്ചപതിപ്പിനെതിരെ കെ അജിതയുടെ മകള്‍; അയാളെ മൈ@്*#@ എന്നാണ് വിളിക്കേണ്ടത്, ഫെമിനിസം??

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: മാതൃഭൂമി ആഴ്ചപതിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ അജിതയുെട മകള്‍ ഗാര്‍ഗി ഹരിതകം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നക്‌സല്‍ബാരി 50 പതിപ്പിനെതിരെയാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇത്തവണ പുറത്തിറങ്ങിയ നക്‌സല്‍ബാരി 50 എന്ന പതിപ്പില്‍ ആനയും ഉറുമ്പും വിപ്ലവവുമെന്ന പേരില്‍ ഗാര്‍ഗി ലേഖനം എഴുതിയിരുന്നു. ഈ ലേഖനം കമല്‍റാം സജീവ് വിളിച്ച് ആവശ്യപ്പെട്ടിട്ടാണ് എഴുതിയതെന്നും ഗാര്‍ഗി വ്യക്തമാക്കുന്നു. പക്ഷെ ആഴ്ചപ്പതിപ്പ് കൈയ്യില്‍ കിട്ടിയപ്പോള്‍ താന്‍ എഴുതിയത് ഇയാള്‍ വായിച്ചു പോലും നോക്കിയില്ല എന്ന് മനസ്സിലാവുന്നു. തന്റെയും കുടുംബത്തിന്റെയും എല്ലാ ചിത്രവും കൊടുക്കാന്‍ താന്‍ കുടുംബകഥയാണോ എഴുതിയതെന്നും ഗാര്‍ഗി ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു.

 തൊലി ഉരിഞ്ഞുപോയി

തൊലി ഉരിഞ്ഞുപോയി

ഒരുപാട് മണ്ടത്തരങ്ങള്‍ ഈയടുത്ത് ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതേ പോലെ തൊലിയുരിയുന്ന ഒരു മണ്ടത്തരം... ഉണ്ടായിട്ടില്ല. എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്.

 മതൃഭുമി മാസിക വായിക്കാറില്ല

മതൃഭുമി മാസിക വായിക്കാറില്ല

മാതൃഭൂമി മാസിക വായിക്കല്‍ നിര്‍ത്തിയിട്ട് നാളുകള്‍ കുറേ ആയെന്നും, പൊളിറ്റിക്കല്‍ സെന്‍സേഷണലിസവും അതും കൂടിവന്നാല്‍ ഒരാഴ്ച നീളുന്ന ബഹളവും മടുത്തെന്നും ഗാര്‍ഗി പറയുന്നു.

 സംഘടിതയുടെ കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ടെന്ന് കരുതി

സംഘടിതയുടെ കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ടെന്ന് കരുതി

ഞങ്ങളുടെ സ്വന്തം 'സംഘടിത'യില്‍ നിലവാരമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ഒരു ദിവസം കമല്‍ റാം സജീവ് എന്ന ഒന്നാം തരം തട്ടിപ്പു വീരന്‍ വിളിച്ച് ഇഷ്ടമുള്ളത് എഴുതാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി പെണ്‍കൂട്ടില്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ അറിഞ്ഞത് കൊണ്ടാവും എന്നാണ് കരുതിയത്.

 കൂട്ടുകരോട് മാപ്പ് ചോദിക്കുന്നു

കൂട്ടുകരോട് മാപ്പ് ചോദിക്കുന്നു

എന്റെ കൂടെയുള്ള എന്റെ കൂട്ടുകാരും രാഷ്ട്രീയ വിപ്ലവ ഗൂഢാലോചനയില്‍ പങ്കുള്ള എല്ലാവരും ഈ പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതാന്‍ തീരുമാനിച്ചതിനു എനിക്ക് മാപ്പ് തരണമെന്നും പറഞ്ഞാണ് ഗാര്‍ഗി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെമിനിസം എന്റെ തറവാട് സ്വത്താണോ?

എല്ലാ ചിത്രവും എന്റെ കുടുംബത്തിന്റെ കൊടുക്കാന്‍ ഞാന്‍ കുടുംബ കഥയാണോ എഴുതിയത്? എന്റെ കുടുംബത്തിന്റെ തറവാട്ട് സ്വത്താണോ ഫെമിനിസം? എന്നും ഗാര്‍ഗി ചോദിക്കുന്നു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മന്ത്രി എകെ ബാലനും ബന്ധു നിയമ വിവാദത്തില്‍; ഭാര്യക്ക് ജോലി വാങ്ങി കൊടുത്തത് മൂന്ന് പേരെ തഴഞ്ഞ്...?കൂടുതല്‍ വായിക്കാം

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!കൂടുതല്‍ വായിക്കാം

English summary
Gargi Harithakam's facebook post against Mathrubhoomi weekly
Please Wait while comments are loading...