മന്ത്രി എകെ ബാലനും ബന്ധു നിയമ വിവാദത്തില്‍; ഭാര്യക്ക് ജോലി വാങ്ങി കൊടുത്തത് മൂന്ന് പേരെ തഴഞ്ഞ്...?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീല വിവാദത്തില്‍. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റായി എകെ ബാലന്റ ഭാര്യ ഡോ.പികെ ജമീലയെ നിയമിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. ഇപി ജയരാജന്റെ വിവാദ ബന്ധു നിയമത്തിന് പിന്നാലെ എകെ ബാലനും പുലിവാല് പിടിക്കുകയാണ്.

തസ്തികയിലേക്ക് മൂന്നുപേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും അഭിമുഖത്തില്‍ പി.കെ ജമീല മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. അഭിമുഖം നടക്കുന്ന ഹാളില്‍ മറ്റൊരു അപേക്ഷകന്‍ കൂടി ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭാര്യ ഇതില്‍ പങ്കെടുക്കാന്‍ എത്തിയതോടെ അദ്ദേഹം മടങ്ങിപ്പോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

 മറ്റൊരു അപേക്ഷകന്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തു

മറ്റൊരു അപേക്ഷകന്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തു

ഇന്റര്‍വ്യൂ സമയത്ത് മറ്റൊരു അപേക്ഷന്‍ കൂടി ഹാളിലുണ്ടായിരുന്നു. ഇയാള്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം മടങ്ങി പോകുകയായിരുന്നു.

 സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കുന്നു

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കുന്നു

വിവാദമായ ബന്ധുനിയമനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് എകെ ബാലന്റെ ഭാര്യയ്ക്ക് നിയമം വലഭിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

 നിയമനം യോഗ്യതകള്‍ പരിഗണിച്ച്

നിയമനം യോഗ്യതകള്‍ പരിഗണിച്ച്

അതേസമയം ജമീലയുടെ യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്നും ഏപ്രില്‍ 26ന് നടന്ന അഭിമുഖം സുതാര്യമായിരുന്നുവെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

 നിയമനം എല്ലാംവരെയും അറിയിച്ച് കൊണ്ട്

നിയമനം എല്ലാംവരെയും അറിയിച്ച് കൊണ്ട്

പരസ്യം ക്ഷണിച്ചായിരുന്നു നിയമനം നടത്തിയത്. വിരമിക്കുന്നതിന് മുമ്പ് അവസാനം വാങ്ങിയ ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ തുക കുറച്ചുളളതായിരിക്കും ശമ്പളമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റിന്റെ ചുമതല.

 നിയമനം ഒരു വര്‍ഷത്തേക്ക്

നിയമനം ഒരു വര്‍ഷത്തേക്ക്

ആശുപത്രി സൂപ്രണ്ട് പദവിയില്‍ പ്രവൃത്തിപരിചയമുളളവരെയാണ് പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ക്ഷണിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!കൂടുതല്‍ വായിക്കൂ..

മദ്രസ പഠനം നിര്‍ത്തേണ്ടി വരും?സ്കൂള്‍ സമയം ഇനി ഒമ്പതു മുതല്‍ മൂന്ന് വരെ!! സര്‍ക്കാര്‍ തീരുമാനിക്കും!കൂടുതല്‍ വായിക്കൂ..

English summary
Minister AK Balan in relative appointment controversy
Please Wait while comments are loading...