സംഘപരിവാരത്തിന്റെ മുനയൊടിച്ച ഗൗരി... കേരളം തണ്ടറി പാകിസ്താനല്ലെന്ന് പറഞ്ഞവള്‍, ഒടുവിലത്തെ കുറിപ്പ്
Recommended Video

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ആരാണ് ഗൗരിയെ അതി ക്രൂരമായി വെടിവച്ച് കൊന്നത് എന്ന് ഇനിയും വ്യക്തമല്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് നേര്‍ക്ക് തന്നെയാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്.
ഗൗരി ലങ്കേഷ് സംഘപരിവാര്‍ വിമര്‍ശകയായിരുന്നു. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പായി അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് കേരളത്തെ കുറിച്ചായിരുന്നു.

കേരളത്തെ തണ്ടറി പാകിസ്താന്‍ എന്നും രാജ്യദ്രോഹികളുടെ കേന്ദ്രം എന്നും സംഘപരിവാര്‍ ശക്തികള്‍ ആക്ഷേപിക്കുമ്പോള്‍ ഗൗരി പറഞ്ഞത് മറ്റൊന്നായിരുന്നു. ശശി തരൂര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഷെയ്തുകൊണ്ടായിരുന്നു അത്.
മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. മതപരമായ വ്യത്യാസങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട്. ഇതുകൊണ്ട് തന്നെയാണ് അവര്‍ അവരുടെ 'രാജ്യത്തെ' (ഞാന്‍ അതിനെ രാജ്യം എന്ന് തന്നെ വിളിക്കും, നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ?) ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന് വിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, ദയവായി മതേതരത്വത്തിന്റെ ആത്മാവ് കാത്തുസൂക്ഷിക്കുക.(പിഎസ്: അടുത്ത തവണ ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ ആരെങ്കിലും എനിക്ക് കുറച്ച് നല്ല ബീഫ് വിഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു)
ഇങ്ങനെയായിരുന്നു ഗൗരി ലങ്കേഷ് ഫേസ്ബുക്കില്‍ തന്റെ അവസാന കുറിപ്പ് എഴുതിയത്. തിരുവാതിരക്കളി കളിക്കുന്ന കന്യാസ്ത്രീകളുടെ വീഡിയോ ആയിരുന്നു ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ദൈവത്തിന്റെ സ്വന്തം നാട്, ബീഫ്, ഓണം എന്നീ ബിംബങ്ങള്‍ കൊണ്ടുവരുന്നതിലൂടെ തന്റെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ നിലപാട് തന്നെയാണ് ഗൗരി ലങ്കേഷ് സൂചിപ്പിച്ചിട്ടുള്ളത്. അതുപോലെ തന്നെ കേരളത്തിനോടുള്ള സ്‌നേഹവും.












Click it and Unblock the Notifications