രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു; പാലാ ഭരിക്കാൻ ഇനി 21കാരി, ചുമതല ഏറ്റെടുത്തു
കോട്ടയം: പാലാ നഗരസഭയുടെ ചെയർപേഴ്‌സൺ ആയി ദിയ ബിനുവിനെ തിരഞ്ഞെടുത്തു. ഇതോടെ ആദ്യമായി ജെൻ സീ ഭരണത്തിനാണ് പാലാ ഒരുങ്ങുന്നത്. 21കാരിയായ ദിയാബിനു പുളിക്കകണ്ടം നഗരമാതാവായി ചുമതലയേറ്റെടുത്തതോടെ മാറുന്നത് ചരിത്രമാണ്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവ് എന്ന നേട്ടം ദിയയ്ക്ക് സ്വന്തം. ഇന്നാണ് പാലാ നഗരസഭയിലെ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്.
ഒട്ടേറെ നാടകീയതകൾക്കൊടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു എത്തുമ്പോൾ യുവാക്കളുടെ പ്രാതിനിധ്യം എന്ന ആവശ്യമാണ് യാഥാർഥ്യമാവുന്നത്. അടിസ്ഥാന വികസനത്തിൽ ഊന്നിയുള്ള മാർഗരേഖകളുമായാണ് നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്ത് ചുമതല ഏൽക്കുന്നത് എന്ന് ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പാലാ നഗരസഭയിൽ പിന്തുണ വേണ്ടവർക്ക് മുന്നിൽ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യമായിരുന്നു. ദിയ ചെയർപേഴ്‌സൺ ആയ നഗരസഭ കൗൺസിലിൽ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്‌സൺ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്. പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് തടസവുമുണ്ടാവില്ല. ദിയയുടെ ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുക്കൽ കൂടുതൽ യുവാക്കളെ രാഷ്രീയത്തിലേക്ക് നയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഭരണം പിടിക്കാൻ മന്ത്രി വിഎൻ വാസവന്റെയും സിപിഎം ജില്ലാ സെക്രട്ടറി ടിആർ രഘുനാഥിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി പുളിക്കകണ്ടം കുടുംബവുമായി നേതാക്കൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിക്കാതെ വരികയായിരുന്നു.
ഇതോടെയാണ് പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. ആകെ 26 സീറ്റുകളുള്ള നഗരസഭയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എൽഡിഎഫ് 12 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫ് 10 സീറ്റുകളും സ്വതന്ത്രർ 4 സീറ്റുകളുമാണ് നേടിയിരുന്നത്.
സ്വതന്ത്രരിൽ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങളും ഒരാൾ കോൺഗ്രസ് വിമതനുമായിരുന്നു. ഇവർ യുഡിഎഫിനെ പിന്തുണച്ചോടെയാണ് ഭരണം അവിടേക്ക് പോയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇവിടുത്തെ ഫലം കേരള കോൺഗ്രസ് എമ്മിന് ഉൾപ്പെടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി പാലാ നഗരസഭയിൽ പ്രതിപക്ഷത്തായതിന്റെ ക്ഷീണവും അവർ അനുഭവിക്കേണ്ടി വരും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications