'അന്ന് ജിജി തോംസൺ മോദിയെ പുകഴ്ത്തി, ന്യൂനപക്ഷ മോർച്ച പരിപാടിയിൽ പങ്കെടുത്തു'; ബിജെപി നേതാവ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി നേതാവ്. മാത്രമല്ല ജിജി തോംസണ് ബിജെപി സ്ഥാനങ്ങൾ നൽകിയിരുന്നു എന്ന കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചിരുന്നു എന്നും അതിൽ ജിജി തോംസൺ പങ്കെടുത്തിരുന്നുവെന്നും ജിജി ജോസഫ് ആരോപിച്ചു. ഇതിൽ മോദിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ചു കൊണ്ട് ജിജി തോംസൺ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

bjp

ഇതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്‌ടറായി സ്ഥാനം ലഭിക്കുകയും ചെയ്‌തുവെന്നും ജിജി ജോസഫ് ചൂണ്ടിക്കാട്ടി. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് സംശയമുണ്ടെന്നും ബിജെപി നേതാവ് പറയുന്നു.

ജിജി ജോസഫിന്റെ വാക്കുകൾ: ജിജി തോംസൺ വെളിപ്പെടുത്തിയല്ലോ. ഇനി ഞാനും വെളിപ്പെടുത്താം. രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്‌ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്.

ബിജെപി സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്‌ദാനം ചെയ്‌തു എന്നാണല്ലോ അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.

കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം. അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്‌തു. അദ്ദേഹം വരുകയും ശ്രീ നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്‌ത ആളാണ് ഇദ്ദേഹം .

ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്‌ടറായി സ്ഥാനം ലഭിക്കുകയും ചെയ്‌തു. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്‌കാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma