Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ കള്ളക്കടത്തുകാരിയല്ലേ ? മലപ്പുറത്ത് കാമുകനെ തേടിയെത്തിയ യുവതിയോട് നാട്ടുകാര്‍ ചെയ്തത് !

മലപ്പുറം: ഒരു കാറില്‍ പെണ്‍കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ചെയ്താല്‍ നിങ്ങളെന്ത് ചെയ്യും. അല്ലാ, സ്വന്തം കാറില്‍ കുറച്ച് സമയം വെറുതെ ഇരിക്കുന്നതിന് എന്താണ് പ്രശ്‌നം. മലപ്പുറത്ത് അപരിചതയായ ഒരു പെണ്‍കുട്ടി കാറില്‍ കുറച്ച് സമയം ഇരുന്നപ്പോള്‍ നാട്ടുകാര്‍ ചെയ്തതെന്താണെന്നോ ? പെണ്‍കുട്ടിയെ കള്ളക്കടത്ത് കാരിയാക്കി !

പൊന്നാനിയിലെ പള്ളപ്രം എന്ന സ്ഥലത്താണ് സംഭവം. പോണ്ടിച്ചോരിയില്‍ നിന്ന് ഒറ്റയ്ക്ക് കാറോടിച്ച് വന്ന യുവതി മണിക്കൂറുകളോളം കാറിലിരുന്നതോടെ നാട്ടുകാര്‍ക്ക് സംശയം. പിന്നെ അവിടെ പ്രചരിച്ച കഥകള്‍ കേട്ടാല്‍ അമ്പരക്കും.

Read Also: പാളത്തില്‍ 202 വിള്ളലുകള്‍, ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണ സ്തംഭനത്തിലേക്ക് ! യാത്രക്കാര്‍ വലയും...

ഹിന്ദു യുവതിയെ മതം മാറ്റാന്‍ കൊണ്ടുവന്നതാണെന്നും, കള്ളക്കടത്ത് കാരിയാണെന്നുമൊക്കെയായി പ്രചാരണം. കാറില്‍ കോടിക്കണക്കിന് പണമുണ്ടെന്ന് വരെ പറഞ്ഞ് പരത്തി. എന്നാല്‍ തന്നെ പറഞ്ഞ് പറ്റിച്ച് മുങ്ങിയ കാമുകനെ കാണാനാണത്രേ യുവതി ഇത്രയും ദൂരം കാറോടിച്ചെത്തിയത്. ആരാണ് പറ്റിച്ചത്...?

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

നാഗര്‍കോവില്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. അവിടെ നിന്ന് ഒറ്റയ്ക്ക് കാറോടിച്ചാണ് പൊന്നാനിയിലെത്തിയത്.

പ്രണയം

പ്രണയം

പോണ്ടിച്ചേരിയില്‍ മെഡിക്കല്‍ പഠനത്തിനിടെ പെണ്‍കുട്ടി പൊന്നാനിക്കാരനുമായ സഹപാഠിയുമായി പ്രണയത്തിലായി. ഇയാളെ കാണാനാണ് പെണ്‍കുട്ടി എത്തിയത്.

പറ്റിക്കപ്പെട്ടു

പറ്റിക്കപ്പെട്ടു

യുവാവ് പെണ്‍കുട്ടിയെ പറ്റിക്കുകയായിരുന്നു. നാട്ടിലെത്തി വേറെ കല്യാണം കഴിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് യുവതി പൊന്നാനിയിലേക്ക് എത്തിയത്.

പരാതി

പരാതി

പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നാഗര്‍കോവില്‍ പോലീസില്‍ പരാതിപ്പെട്ടു. പൊന്നാനിയിലേക്ക് പോയിട്ടുണ്ടാകുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

നാട്ടുകാര്‍

നാട്ടുകാര്‍

പൊന്നാനിയിലെത്തിയ യുവതി എന്ത് ചെയ്യണമെന്നറിയാതെ കാറില്‍ തന്നെയിരുന്നു. ഇതോടെ നാട്ടുകാര്‍ കാര്‍ വളഞ്ഞ് യുവതി കള്ളക്കടത്തുകാരിയാണെന്ന് ആരോപിക്കുകയായിരുന്നു

പോലീസ്

പോലീസ്

നാഗര്‍ കോവില്‍ പോലീസിന്റെ മെസേജ് കിട്ടിയതിനെതുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയിട്ടും കാര്‍ തുറക്കാന്‍ കൂട്ടാക്കിയില്ല

 യുവതി പറഞ്ഞത്

യുവതി പറഞ്ഞത്

ഡോര്‍ തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പൊളിക്കാനാണ് പെണ്‍കുട്ടി പറഞ്ഞത്. വനിതാ പോലീസ് സ്ഥലത്തെത്തിയതോടെയാണ് യുവതി കാറില്‍ നിന്നിറങ്ങിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+