പാളത്തില്‍ 202 വിള്ളലുകള്‍, ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണ സ്തംഭനത്തിലേക്ക് ! യാത്രക്കാര്‍ വലയും...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. ചൊവ്വാഴ്ച്ച ഉച്ചയോടെ കേരളത്തിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കറുക്കുറ്റിയിലെ ട്രെയിന്‍ അപടകത്തിന് ശേഷം നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാതയില്‍ 202 വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പതിനഞ്ചിടത്ത് അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്നാണ് റെയില്‍വേയുടെ നിര്‍ദ്ദേശം. ഉച്ചയോടെ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറാകും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 202 സ്ഥലങ്ങളിലെ പാതകളില്‍ വിള്ളലുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഉച്ചയോടെ വേഗത നിയന്ത്രിക്കാനുള്ള ജോലികള്‍ എന്‍ജിനീയറിങ് വിഭാഗം പൂര്‍ത്തിയാക്കും. ഇതോടെ ട്രെയിനുകള്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയുണ്ടാകും. ചാലക്കുടി മുതല്‍ ആലുവ വരെ 15 സ്ഥലങ്ങളില്‍ ഇതിനോടകം വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
Read Also: സ്വത്ത് തട്ടിയെടുത്ത് വയോധികയെ തല്ലിപ്പുറത്താക്കി; രണ്ട് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കേസ്...
മിക്ക ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നതിനു പുറകെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതു ട്രെയിന്‍ ഗതാഗതത്തെ ഗുരുതരമായി ബാധിക്കും. ട്രെയിന്‍ യാത്രക്കാരെയാണ് നിയന്ത്രണം വലയ്ക്കുന്നത്. ഓഫീസുകളിലേക്കും ആശുപത്രികളിലേക്കുമുള്ള ദീര്‍ഘദൂര യാത്രക്കാരും വലയുമെന്നുറപ്പാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications