Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടക്ടറായി ജോലി.. ഒടുവില്‍ അതേ ബസ് വാങ്ങിയ പെണ്‍കുട്ടി; സിനിമയല്ല.. ഇതാ ഒരു ജീവിതം

കൊച്ചി: സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ വരവേല്‍പ്പ് എന്ന സിനിമ കാണാത്തവര്‍ വിരളമായിരിക്കും. ഏഴ് വര്‍ഷം ഗള്‍ഫില്‍ നിന്ന് അധ്വാനിച്ച പണം കൊണ്ട് ഒരു ബസ് വാങ്ങി മുതലാളിയാകുന്നതും എന്നാല്‍ പിന്നീട് അതേ ബസില്‍ കണ്ടക്ടറായി ജോലിയെടുക്കേണ്ടിയും വന്ന മുരളി എന്ന കഥാപാത്രമായായിരുന്നു ഈ സിനിമയില്‍ മോഹന്‍ലാല്‍ എത്തിയത്.

Recommended Video

cmsvideo
    കണ്ടക്ടറായി കയറി ഒടുവില്‍ ബസ് മുതലാളി, വൈറല്‍ രേവതി ഇവിടുണ്ട്‌ | *HumanInterestStories

    എന്നാല്‍ വരവേല്‍പ്പ് സിനിമയോട് നേരെ വിപരീതമായി ഉള്ള ഒരു കഥയാണ് കോട്ടയം സ്വദേശി രേവതിയോട്. കണ്ടക്ടറായി ജോലി ചെയ്ത് ഒടുവില്‍ ആ ബസിന്റെ തന്നെ മുതലാളിയായി മാറിയിരിക്കുകയാണ് രേവതി. പൊതുവെ സ്ത്രീകള്‍ അധികം തെരഞ്ഞെടുക്കാത്ത പ്രൈവറ്റ് ബസ് കണ്ടക്ടര്‍ എന്ന ഫീല്‍ഡിലേക്ക് വാഹനങ്ങളോടുള്ള അഭിനിവേശം കൊണ്ടാണ് രേവതി എത്തുന്നത്. ആ കഥ പറയുകയാണ് രേവതി വണ്‍ഇന്ത്യ മലയാളത്തോട്...

    1

    കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് പി.കെ.രേവതി. അനിയനും അമ്മയും ചേര്‍ന്നതാണ് കുടുംബം. കഴിഞ്ഞമാസമാണു രേവതിയും ഏലൂര്‍ സ്വദേശികളായ സെബിന്‍ സാറ്റുവും കെ ആര്‍ രാജേഷും ചേര്‍ന്ന് ഏലൂര്‍ - കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. ബസിലെ ജീവനക്കാരും ഇവര്‍ തന്നെയാണ്. പണ്ട് മുതലെ തനിക്ക് ബസിനോടും വാഹനങ്ങളോടും പ്രത്യേക താല്‍പര്യമുണ്ടായിരുന്നു എന്ന് രേവതി പറയുന്നു.

    2

    കോട്ടയം - ഇലഞ്ഞി റൂട്ടിലോടുന്ന ബസില്‍ കണ്ടക്ടറുടെ സഹായിയായി ജോലി ചെയ്ത് തുടങ്ങി. ആ സമയത്ത് തന്നെ കണ്ടക്ടര്‍ ലൈസന്‍സ് എടുത്തിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം പഠനശേഷം വസ്ത്രശാലയിലെ സെയില്‍സ് ഗേളായാണ് രേവതി കൊച്ചിയിലെത്തിയത്. അതിനിടെയാണ് രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്.

    3

    ഇതിനിടെ ഒരിക്കല്‍ ടിക്കറ്റ് ചെക്കറെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടു. ഇതോടെ അതില്‍ ബന്ധപ്പെട്ടു. അഭിമുഖം കഴിഞ്ഞ ശേഷമാണ് ജോലിക്ക് കയറിയത്. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നു എങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു. രാജേഷേട്ടനും സെബിനും കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു എന്നും രേവതി പറയുന്നു.

    ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ

    4

    യാത്രക്കാരാണെങ്കിലും നല്ല പിന്തുണയാണ് നല്‍കുന്നത്. ഇതുവരെ ആരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. രാവിലെ ആറ് മണി തൊട്ട് വൈകീട്ട് ഏഴ് മണി വരെയാണ് മൈ സണ്‍ എന്ന രേവതിയുടെ ബസ് സര്‍വീസ് നടത്തുന്നത്. കലൂരില്‍ താമസിക്കുന്ന രേവതി രാവിലെ നാല് മണിക്ക് എഴുന്നേറ്റാണ് ജോലിക്കായി എത്തുന്നത്.

    5

    സ്വന്തമായി ബസ് ഉള്ളവര്‍ പോലും അത് ഉപേക്ഷിച്ച് മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടുമ്പോള്‍ തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ജീവിക്കാനുള്ളത് ബസില്‍ നിന്ന് കിട്ടുന്നുണ്ട് എന്ന് രാജേഷും പറയുന്നു. ബസിനെ പൊന്നുപോലെയാണ് നോക്കുന്നത് എന്നും മൂവരും കൂട്ടിച്ചേര്‍ത്തു. രാജേഷിന്റെ പേരക്കുട്ടിയുടേയും രേവതിയുടേയും പേര് ബസിന് പിറകില്‍ എഴുതി വെച്ചിട്ടുണ്ട്.

    6

    ഓട്ടത്തിന് ശേഷം ബസ് കഴുകി വൃത്തിയാക്കുന്നതും മൂവരും ചേര്‍ന്നാണ്. കൂടുതല്‍ ബസ് വാങ്ങാനാണ് താല്‍പര്യം എന്നും ഇതാണ് തന്റെ മേഖല എന്ന് തിരിച്ചറിയുന്നുണ്ട് എന്നും രേവതി പറയുന്നു. ബൈക്ക് ഓടിക്കാന്‍ സെബിന്‍ രേവതിയെ പഠിപ്പിച്ചിട്ടുണ്ട്. ഇനി ഫോര്‍ വീലര്‍ ലൈസന്‍സ് എടുക്കണം എന്നും തന്റെ ബസ് ഓടിക്കാനായി ഹെവി ലൈസന്‍സ് എടുക്കുമെന്നും രേവതി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+