Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് പിതാവ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; തുറന്ന് പറഞ്ഞ് പെണ്‍കുട്ടി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം രാജ്യത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് നിയമപാലകരും സര്‍ക്കാറുമൊക്കെ പറയുമെങ്കിലും അതിക്രമങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളം മാനസികമായും ശാരീരികമായും പീഡിക്കപ്പെടുന്നു. പൊതുഇടങ്ങളിലും സൈബര്‍ ഇടങ്ങളിലേയും പീഡനങ്ങള്‍ക്ക് പുറമേ വീടുകളിലും സ്ത്രീകളും കുട്ടികളും ധാരാളമായി പീഡിക്കപ്പെടുന്നു.

പലപ്പോഴും ഇത്തരം ഗാര്‍ഹിക പീഡനങ്ങള്‍ പുറംലോകം അറിയാറില്ല. പുറത്ത് വരുന്നത് തന്നെ വളരെ ചുരുക്കം ആണ്. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളില്‍ മിക്കവാറും പ്രതിസ്ഥാനത്ത് ഉണ്ടാവുക അടുത്ത ബന്ധുക്കള്‍ തന്നെയാവും. പലപ്പോഴും അച്ഛനും സഹോദരന്മാരും പെണ്‍കുട്ടികളെ പീഡിപ്പിക്കപ്പെട്ടതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബീഹാറിലെ ഒരു പെണ്‍കുട്ടിക്ക് സ്വന്തം പിതാവില്‍ നിന്നാണ് പീഡനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്.

ആശുപത്രിയില്‍

ആശുപത്രിയില്‍

ഡോക്ടർക്ക് മുന്നിലാണ് സ്വന്തം പിതാവിന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞത്. കടുത്തതലവേദനക്ക് ചികിത്സ തേടിയാണ് ദില്ലിയിലെ സഫ്ദര്‍ജ്ജ് ആശുപത്രിയില്‍ പതിനേഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെത്തുന്നു. ഡോക്ടര്‍ വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്.

ആശുപത്രിയില്‍

ആശുപത്രിയില്‍

ബീഹാര്‍ സ്വദേശികളായ കുടുംബം പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് ദില്ലിയിലുള്ള സെന്‍ട്രല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. കര്‍ഷനായ പിതാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും ബിഹാറിലെ ഷിക്പുര ജില്ലയിലെ വീട്ടിലാണ് ഉള്ളത്

പിതാവില്‍ നിന്ന്

പിതാവില്‍ നിന്ന്

പിതാവില്‍ നിന്ന് പീഡങ്ങള്‍ ഉണ്ടാവന്‍ തുടങ്ങിയതിന് ശേഷമാണ് തനിക്ക് മൈഗ്രേന്‍ ആരംഭിച്ചതെന്ന് പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിതാവ് വന്ന് എന്നെ ലൈംഗികാമായി പീഡിപ്പിക്കുന്നു. എതിര്‍ക്കാന് ശ്രമിച്ചാല്‍ പലപ്പോഴും മര്‍ദ്ദനം എല്‍ക്കേണ്ടി വരുന്നു. കഴിഞ്ഞകുറേ വര്‍ഷമായി ഇത് തുടര്‍ന്ന് വരികയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തി

ദൃശ്യങ്ങള്‍ പകര്‍ത്തി

പീഡനത്തിനിടെ തന്റെ സ്വകാര്യചിത്രങ്ങള്‍ പിതാവ് ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് അയാള്‍ സൂക്ഷിച്ചു വെച്ചിരിക്കുയാണ്. മൈഗ്രേന്‍ വരാനിടയാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് പിതാവില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്ന് പറയുന്നത്.

പിടിയില്‍

പിടിയില്‍

പെണ്‍കുട്ടിയുടെ തുറന്ന പറച്ചിലിന് ശേഷം ഉടന്‍തന്നെ വിവരം പോലീസില് അറിയിച്ചു. പോലീസിന് മുന്നില്‍ പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബലാത്സംഘത്തിനും പോക്‌സോ ആക്ട് പ്രകാരവും ആണ് കേസ് എടുത്തിരിക്കുന്നത്.

രാജ്യത്ത്

രാജ്യത്ത്

രാജ്യത്ത് പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ദ്ധിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയില്‍ 2006 ല്‍ 18,967 കുട്ടികളായിരുന്നു ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായെങ്കില്‍ 2016 ല്‍ 1.06.958 ്ല്‍ എത്തിയെന്ന് റിപ്പോട്ടില്‍ വ്യക്തമാക്കുന്നു.

കണക്ക്

കണക്ക്

ഉത്തര്‍പ്രദേശിലായിരുന്നു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ് കുടികല്‍ക്കെതിരായ അതിക്രമങ്ങളില്‍ പകുതിയും ലൈംഗിക അതിക്രമങ്ങളായിരുന്നു. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രാകരം രാജ്യത്ത് ഓരോ 15 മിനുട്ടിലും ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+