Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഷ്ട്രീയ പാർട്ടികളുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചു', ഭാരത് ജോഡോ യാത്രയെ കുറിച്ച് ജഗദീഷ്

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുമായുളള ബന്ധം ഉപേക്ഷിച്ചതായി നടന്‍ ജഗദീഷ്. മികച്ച ഒരു നാളെ ജനത്തിന് നല്‍കാന്‍ കഴിയുന്നവരായിരിക്കും അധികാരത്തില്‍ വരികയെന്നും ജഗദീഷ് പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുളള ചോദ്യത്തിനാണ് ജഗദീഷിന്റെ മറുപടി.

ജഗദീഷിന്റെ വാക്കുകള്‍: രാഷ്ട്രീയ പാര്‍ട്ടികളുമായുളള എന്റെ എല്ലാ ബന്ധവും ഞാന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര എന്നല്ല ഏത് യാത്ര ആയാലും ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ലൈഫിനേക്കാള്‍ മെച്ചപ്പെട്ട ഒരു ലൈഫ് ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക. അത് മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലിന്റെ കാര്യത്തിലോ വ്യവസായത്തിന്റെ കാര്യത്തിലോ ആയിക്കോട്ടെ..

jagadeesh

മികച്ച ഒരു നാളെ നല്‍കാന്‍ പ്രാപ്തരായിട്ടുളളത് ആരാണോ അവര്‍ അധികാരത്തില്‍ വരും. കോണ്‍ഗ്രസ് യാത്ര നടത്തി. ജനം വിശ്വാസത്തിലെടുത്താല്‍ അവര്‍ വോട്ട് ചെയ്യും. അതാണ് അവസാന വിധി. ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പലരും ഭരിച്ചു. മികച്ച ഒരു നാളെയ്ക്ക് വേണ്ടിയുളള പ്ലാനുകള്‍ ജനത്തിന് മുന്നില്‍ വെക്കുക. അത് നടപ്പിലാക്കാന്‍ പ്രാപ്തരാണ് എന്ന് ജനത്തിന് ഉറപ്പ് നല്‍കുക. അവര്‍ അധികാരത്തില്‍ വരും.

കോണ്‍ഗ്രസ് അനുഭാവിയായ ജഗദീഷ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പത്തനാപുരം മണ്ഡലത്തില്‍ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരം. മൂന്ന് മുന്നണികളും താരങ്ങളെയാണ് അന്ന് കളത്തിലിറക്കിയത്. ഇടത് സ്ഥാനാര്‍ത്ഥിയായി കെബി ഗണേഷ് കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവും ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നു. സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഗണേഷ് കുമാര്‍ മണ്ഡലം നിലനിര്‍ത്തി.

ഗണേഷ് കുമാറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ജഗദീഷിന് സാധിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും ഭൂരിപക്ഷം ഉയര്‍ത്തിയായിരുന്നു ഗണേഷിന്റെ വിജയം. ഗണേഷ് കുമാര്‍ 74429 വോട്ടുകള്‍ നേടി. രണ്ടാമത് എത്തിയ ജഗദീഷിന് 49867 വോട്ടുകളും മൂന്നാമത് എത്തിയ ഭീമന്‍ രഘുവിന് 11700 വോട്ടുകളും നേടി. 24562 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഗണേഷ് കുമാര്‍ നേടിയത്.

Hair care: മുടി വളരണമെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ ചെയ്യാതിരിക്കുകയും വേണം; അറിയാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+