Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിന്‍ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികള്‍: നാടും നഗരവും ഉത്സവലഹരിയില്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. പൂക്കളം ഒരുക്കി, പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലേക്ക് ഒരോ വീടുകള്‍ പ്രവേശിച്ച് കഴിഞ്ഞു. ഓണത്തോട് അനുബന്ധിച്ച ഒരുക്കിയിരിക്കുന്ന കലാ-കായിക പരിപാടികള്‍ക്ക് പലയിടത്തും ഉച്ചക്ക് ശേഷമാകും തുടക്കമാകുക. വൈകീട്ട് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ അർധരാത്രി വരെ നീളും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും മറ്റുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നിരുന്നു.

അത്തം ഒന്ന് മുതൽ തുടങ്ങിയ ഒരുക്കങ്ങൾ പത്താം നാളായ തിരുവോണ ദിനത്തില്‍ മഹാബാലിയുടെ വരവോടെയാണ് അവസാനിക്കുന്നത്. യാതൊരു വിധ വേർതിരുവോ, അല്ലലോ ഇല്ലാതെ കഴിഞ്ഞിരുന്ന നല്ല നാളുകളുടെ ഓർമ്മയില്‍ നാടും നഗരവും മറുനാടൻ മലയാളികളും മാവേലി തമ്പുരാനെ വരവേല്‍ക്കുന്നു. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ എല്ലാവരേയും ഒന്നിച്ച് നിർത്തും. വയനാട് ദുരന്തത്തിന്റെ ഓർമ്മയില്‍ കൂടിയാണ് ഇത്തവണത്തെ ഓണം എന്നതിനാല്‍ സംസ്ഥാനത്ത് ഈ വർഷം ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തുന്നു.

pookkalam-

മലയാളികള്‍ക്ക് ഓണാശംസകള്‍ നേർന്ന് മുഖ്യമന്ത്രി, ഗവർണർ, പ്രതിപക്ഷ നേതാവ്, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തുടങ്ങിയ നിരവധി പ്രമുഖർ രംഗത്ത് വന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ. ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി - മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്‌നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ നമുക്ക് സാധിക്കട്ടെ.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങള്‍. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്നും അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ദ്രാവിഡഭാഷാ കുടുംബത്തിലെ കൂടെപ്പിറപ്പുകളായ കേരളജനത'യ്ക്ക് ഓണാശംസ നേരുകയാണ് അദ്ദേഹം ചെയ്തത്. ദ്രാവിഡ സംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള തിരുവോണ ആഘോഷത്തിന് ആശംസ നേരാൻ ദ്രാവിഡ കക്ഷി നേതാവായ സ്റ്റാലിൻ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. "ദ്രാവിഡസംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള തിരുവോണത്തിന്റെ ശോഭ മങ്ങുന്ന രീതിയിൽ ഒരുവിഭാഗക്കാർ 'വാമനജയന്തി'യുമായി മുന്നിട്ടിറങ്ങിയിരുന്നു. കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുകതന്നെ ചെയ്യണം.

പ്രിയ വായനക്കാർക്ക് വണ്‍ഇന്ത്യ മലയാളത്തിന്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+