ബിജെപിയും കോണ്‍ഗ്രസും ഭൂരിപക്ഷം നേടില്ല: ഗോവയില്‍ തൃണമൂല്‍ നിർണ്ണായക ശക്തിയായേക്കും
2017 ന് സമാനമായി ഗോവയില്‍ ഇത്തവണയും തൂക്കുസഭയായിരിക്കുമെന്നാണ് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം നല്കുന്ന സൂചന. മൊത്തം ആറ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചന കണക്കുകള്‍ വിലയിരുത്തുമ്പോള്‍ 40 അംഗ നിയമസഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 16 വീതം സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം ഗോവയില്‍ ആദ്യമായി മത്സരിക്കുന്ന മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാവും കിങ് മേക്കറായി മാറുകയെന്നും പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. മൂന്ന് സീറ്റുകള്‍ വരെയാണ് ടിഎംസിക്ക് പ്രവചിക്കുന്നത്.
Recommended Video
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍
എബിപി-സി വോട്ടർ സർവ്വേ ബി ജെപി ക്ക് 13-17 ഉം കോണ്‍ഗ്രസ് 12-16 സീറ്റുമാണ് പ്രവചിക്കുന്നത്. അതേസയം ടി എം സി 4 മുതല്‍ 9 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 13-19, കോണ്‍ഗ്രസ് 14-19, ടിഎംസി 3-5 എന്നതാണ് ഇന്ത്യാ ന്യൂസിന്റെ പ്രവചന ഫലം. ഇന്ത്യടുഡെയുടെ കണക്കുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 15 മുതല്‍ 20 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമ്പോള്‍ 14-18 സീറ്റുകളാണ് ബി ജെ പിക്ക് കണക്കാക്കുന്നത്. തൃണമൂല്‍ രണ്ട് മുതല്‍ 5 സീറ്റും നേടിയേക്കും.

ബി ജെ പിക്ക് 16 സീറ്റും കോൺഗ്രസിന് 17 സീറ്റുമാണ് ടൈംസ് നൌ പ്രവചിക്കുന്നത്. അതേസമയം ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു. രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 5 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്.
2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications