ഗോവ ബിജെപിക്ക് ഉറപ്പില്ല: എംജെപിയുമായി സഖ്യസാധ്യതകള്‍ ചർച്ച ചെയ്ത് ദേശീയ നേതാക്കള്‍
പനാജി: സംസ്ഥാനത്ത് തൂക്ക് സഭ വന്നേക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ഗോവയില്‍ സഖ്യ ചർച്ചകള്‍ ശക്തമാക്കി ബി ജെ പിയും കോണ്‍ഗ്രസ്. നിർണ്ണായക ശക്തിയായേക്കി മാറുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പഴയ പ്രാദേശിക പാർട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയെ (എം ജെ പി)യെ ലക്ഷ്യം വെച്ചാണ് ദേശീയ പാർട്ടികളുടെ നീക്കങ്ങള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ മമത ബാനർജിയുടെ ടി എം സിയുമായി സഖ്യം രൂപീകരിച്ചാണ് മത്സരിച്ചതെങ്കിലും അധികാരത്തിലേറാന്‍ എംജെപിയുടെ പിന്തുണ തേടേണ്ടി വന്നാല്‍ അതിന് മടിയില്ലെന്ന് കോണ്‍ഗ്രസും ബി ജെ പിയും പരസ്യമായി വ്യക്തമാക്കുന്നത്.
ഭൂരിപക്ഷമായ 21ൽ കുറവുണ്ടായാൽ ദീപക് ധവലിക്കറിന്റെ എം ജി പിയുടെ പിന്തുണ തേടുന്നതിനാണ് ഇരുപാർട്ടികളുടേയും ശ്രമം.2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി, എം ജി പി (മൂന്ന് സീറ്റുകൾ ), ഗോവ ഫോർവേഡ് പാർട്ടി (ജി എഫ് പി), സ്വതന്ത്രർ എന്നിവരുമായി ചേർന്ന് മനോഹർ പരീക്കറുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

2019ൽ പരീക്കറിന്റെ മരണശേഷം സാവന്ത് മുഖ്യമന്ത്രിയായപ്പോൾ രണ്ട് എം ജി പി മന്ത്രിമാരെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെ എന്‍ ഡി എയുമായുള്ള ബന്ധം അവർ ഉപേക്ഷിച്ചു. അങ്ങനെയാണ് ഇത്തവണ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായില്‍ മത്സരിക്കാന്‍ എം ജി പി തീരുമാനിച്ചത്. എന്നാല്‍ എം ജി പിയുമായി തങ്ങള്‍ക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെടുന്നത്. ബി ജെ പിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ എം ജി പിയുടെ പിന്തുണക്കായി കേന്ദ്ര ബിജെപി നേതൃത്വം ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് സർദേശായിയുടെ ജി എഫ് പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയപ്പോൾ ബി ജെ പി ഒറ്റയ്ക്കായിരുന്നു ഇത്തവണ ഗോവയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തന്റെ പാർട്ടിക്ക് ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ ആം ആദ്മി പാർട്ടി (എഎപി), എംജിപി, ടിഎംസി തുടങ്ങിയ സംഘടനകളുടെ പിന്തുണ തേടാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്-ജിഎഫ്‌പി സഖ്യത്തിന് 21 സീറ്റിൽ കൂടുതൽ നേടാൻ കഴിഞ്ഞാലും എം ജി പിയെ സർക്കാരിൽ ഉൾപ്പെടുത്തുമെന്നായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവ് മൈക്കൽ ലോബോ തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും












Click it and Unblock the Notifications