Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഈ രാജ്യങ്ങളില്‍ നിന്നും വാങ്ങൂ; പതിനായിരം രൂപവരെ ലാഭിക്കാം, വിലയില്‍ വന്‍ വ്യത്യാസം

കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 44560, ഗ്രാമിന് 5570 എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. തിങ്കളാഴ്ച 44,320 രൂപയായിരുന്നു ഒരു പവന്‍റെ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1998 ഡോളറിലാണ് വില.

താരതമ്യേന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വർണ വില ഉയർന്ന് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉയർന്ന് നില്‍ക്കുന്ന ഇറക്കുമതി തീരുവ ഉള്‍പ്പടേയുള്ള വിവിധ കാരണങ്ങളാണ് ഇന്ത്യയിലെ ഉയർന്ന നിരക്കിന് കാരണം. എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച് സ്വർണത്തിന്റെ വില വലിയ തോതില്‍ കുറഞ്ഞ് നില്‍ക്കുന്ന വിവിധ രാജ്യങ്ങളുണ്ട്. അത്തരം രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

GOLD

ഹോങ്കോങ്ങ്

ലോകത്ത് കുറഞ്ഞ നിരക്കില്‍ സ്വർണം വാങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഹോങ്കോങ്. നിങ്ങൾ ഇന്ന് ഹോങ്കോങ്കില്‍ നിന്നും 24 കാരറ്റ് സ്വർണ്ണം വാങ്ങുകയാണെങ്കില്‍ 52,806 രൂപ മാത്രം നല്‍കിയാല്‍ മതിയാവും എന്നാല്‍ കേരളത്തില്‍ നിന്നാണ് പത്ത് ഗ്രാം 24 കാരറ്റ് സ്വർണം വാങ്ങുന്നതെങ്കില്‍ ഇന്നത്തെ വിപണി നിരക്കായ ഗ്രാമിന് 6,048 കണക്കാക്കി പത്ത് ഗ്രാമിന് 6,0480 രൂപ നല്‍കേണ്ടി വരും.

കേരളത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്ന 22 കാരറ്റ് സ്വർണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്. ഹോങ്കോങ്കില്‍ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 44523 രുപയാണ് നല്‍കേണ്ടത്. അതേസമയം കേരളത്തിലാണെങ്കില്‍ ഇന്നത്തെ വിപണി നിരക്കില്‍ ഗ്രാമിന് 5,570 എന്ന നിരക്കില്‍ 5,5700 രൂപ നല്‍കേണ്ടി വരും. അതായത് പത്ത് ഗ്രാം സ്വർണം ഹോങ്കോങ്കില്‍ നിന്നും വാങ്ങുകയാണെങ്കില്‍ ലഭിക്കുന്ന ലാഭം 11177 രൂപയാണ്.

uae

ദുബായി

മലയാളികളെ സംബന്ധിച്ച് സ്വന്തം നാട് കഴിഞ്ഞാല്‍ അവർ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങിക്കുന്ന രാജ്യ യു എ ഇയാണ്. നിശ്ചിത പരിധിക്കുള്ളില്‍ നിന്നും കൂടുതലുള്ളതിന് നികുതി അടച്ചും കൊണ്ടുവരുന്നതിന് പുറമെ നികുതി വെട്ടിച്ച് ദുബായില്‍ നിന്നും വ്യാപകമായ സ്വർണം കേരളത്തിലേക്ക് കടത്തപ്പെടുന്നുണ്ട്. നികുതിവെട്ടിപ്പിനോടൊപ്പം തന്നെ വിലയിലെ വ്യത്യാസവുമാണ് ഇതിനുള്ള പ്രധാന കാരണം.

Vastu Tips For Money: കുളികഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം

ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന് 6,048 കണക്കാക്കി പത്ത് ഗ്രാമിന് 6,0480 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ ദുബായില്‍ അത്രയും തന്നെ അളവില്‍ സ്വർണത്തിന് 2410.00 ദിർഹമാണ് നല്‍കേണ്ടത്. അതായത് 53,838 രൂപ. വിലയില്‍ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തം. 22 കാരറ്റിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ യു എ ഇയില്‍ 2230.00 ദിർഹമാണ് (49,820 രൂപ) നിരക്ക്. ഇന്ത്യയില്‍ അതേസമയം നല്‍കേണ്ടത് 5,5700. വിലയിലെ വ്യത്യാസം 5880. അതായത് ഇന്ത്യയില്‍ നല്‍കുന്ന പൈസക്ക് ഒരു ഗ്രാം അധികം സ്വർണം യുഎയില്‍ നിന്ന് വാങ്ങാം.

സൌദി അറേബ്യ

യു എ ഇ കഴിഞ്ഞാല്‍ ഇന്ത്യക്കാർ കൂടുതലുള്ള രാജ്യമായതിനാല്‍ തന്നെ സൌദിയില്‍ നിന്നും സ്വർണം വാങ്ങുന്നവരും നിരവധിയാണ്. വിലയിലും വലിയ രീതിയിലുള്ള വ്യത്യാസം പ്രകടമാണ്. സൌദിയില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 2397.85 റിയാൽ ആണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 52,438.33 രൂപ.

കേരളത്തിലെ നിരക്കായ 6,0480 വുമായുള്ള ഏകദേശം എട്ടായിരത്തോളം രൂപയാണ് 24 കാരറ്റിന്റെ കാര്യത്തില്‍ വരുന്നത്. 22 കാരറ്റ് സ്വർണത്തിന് സൌദിയില്‍ ഇന്നത്തെ നിരക്ക് പത്ത് ഗ്രാമിന് 2196.47 റിയാലാണ് (48,046.02) ഇന്ത്യന്‍ രൂപ. കേരളത്തിലെ വിലയായ 5,5700 ആയി കണക്കാക്കുമ്പോള്‍ സൌദിയില്‍ ലാഭം 7654 രൂപ.

സ്വിറ്റ്‌സർലൻഡ്

ഇന്ത്യയെ അപേക്ഷിച്ച് സ്വിറ്റ്‌സർലൻഡിൽ സ്വർണവില താരതമ്യേന കുറഞ്ഞതാണ്. നിങ്ങൾക്ക് സ്വിറ്റ്‌സർലൻഡിൽ 10 ഗ്രാം സ്വർണം വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടത് ഗ്രാമിന് 5,170.10 എന്നനിരക്കില്‍ 5,1700 രൂപ നല്‍കിയാല്‍ മതിയാവും. ഇന്ത്യയിലെ 6,0480 എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വരുന്നത് വലിയ വ്യത്യാസമാണ്.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 52.43 സ്വിസ് ഫ്രാങ്ക് നല്‍കണം. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 4,738 രൂപ. പത്ത് ഗ്രാമിന് 4,7380 രൂപ. ഇതേസമയം, ഇവിടെ 5,5700 രൂപ നല്‍കിയാല്‍ മാത്രമേ 10 പവന്‍ 22 കാരറ്റ് സ്വർണം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളു. ഇരു രാജ്യങ്ങളും തമ്മില്‍ സ്വർണ വിലയിലുള്ള വ്യത്യാസം പതിനായിരത്തോളം രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+