സ്വർണത്തില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം: പക്ഷെ ആഭരണം വാങ്ങുന്നത് മണ്ടത്തരം, പിന്നെന്ത് ചെയ്യണം
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 44,640 രൂപയും, ഒരു ഗ്രാമിന് 5,580 രൂപയുമാണ് നിലവിലെ നിരക്ക്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2007.66 ഡോളറിൽ ആണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ വർധനവ് ഉണ്ടായിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിലയില്‍ തന്നെയാണ് സ്വർണ വില്‍പ്പന നടക്കുന്നത്.
ഏപ്രിൽ അഞ്ചാം തിയതിയാരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായ 45000 രൂപയിലേക്ക് ഏത്തിയത്. ഗ്രാമിന് അന്ന് 5625 രൂപയായിരുന്നു. ഇവിടെ നിന്ന് മൂന്ന് തവണ വില കുറഞ്ഞാണ് 44640 ലേക്ക് എത്തിയത്. യുഎസ് ബാങ്കുകളുടെ തകർച്ച അടക്കമുള്ള അഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വിലയിലെ സമീപകാലത്തെ ഉയർച്ചക്ക് ഇടയാക്കിയത്.

സ്വർണ വില കൂടുകയാണെങ്കിലും
സ്വർണ വില കൂടുകയാണെങ്കിലും മികച്ച രീതിയില്‍ നിക്ഷേപിച്ചാല്‍ സ്വർണത്തിലൂടെ ലാഭം ഉണ്ടാക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതിന് ഇന്ത്യക്കാരുടെ പരമ്പരാഗത രീതി മാറ്റിയെഴുതുകയാണ് ആദ്യം വേണ്ടത്. സ്വർണാഭരണം വാങ്ങുന്നതാണ് ഒരു നിക്ഷേപമായി പലരും കാണുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ രീതിയാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഒന്നാമതായി കൊടുക്കുന്ന പണത്തിന് മുഴുവനായി സ്വർണം ലഭിക്കില്ല. ഒരു പവന് 44000 രൂപയാണെങ്കില്‍ അതേ അളവിലുള്ള ആഭരണം വാങ്ങണമെങ്കില്‍ 50000 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലിയാണ് ഇവിടെ പ്രധാന വില്ലന്‍. ഏറ്റവും കുറഞ്ഞ പണിക്കൂലി എന്ന് പറയുന്നത് 8 ശതമാനമാണ്. ഇത് ഡിസൈന് അനുസരിച്ച് വ്യത്യാസപ്പെടും. ഇതിന് പുറമെ ജി എസ് ടിയും മറ്റും നല്‍കണം.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
എന്തുകൊണ്ട് സ്വർണാഭരണം പാടില്ല
സ്വർണാഭരണങ്ങള്‍ക്ക് തേയ്മാനം, അതോടൊപ്പം മോഷണ സാധ്യതവീട്ടിൽ സൂക്ഷിക്കാൻ സുരക്ഷാപ്രശ്‌നമുള്ളവർ ബാങ്ക് ലോക്കറിന്റെ സഹായം തേടല്‍ തുടങ്ങിയ പ്രതിസന്ധികളുമുണ്ട്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ സ്വർണം വാങ്ങാനും അതിലൂടെ ലാഭം കൊയ്യാനും സാധിക്കും. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിന്റ ഉത്തരമാണ് ഗോൾഡ് ഇടിഎഫുകൾ.

എത്ര വലിയ പ്രതികൂല സാഹചര്യമാണെങ്കിലും സ്വർണ വില ഒരു പരിധി വിട്ട് താഴെ പോകില്ല എന്നതുകൊണ്ട് തന്നെ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും മികച്ച പദ്ധതിയാണ് ഗോൾഡ് ഇടിഎഫ്. ചെറുകിട നിക്ഷേപം ലക്ഷ്യം വെക്കുന്നവർക്കാണ് ഇടിഎഫ് ഏറ്റവും ഉപകാരപ്രദം. ഭൌതിക സ്വർണത്തിന് അനുസൃതമായ ഡീമെറ്റീരിയലൈസ്ഡ് രൂപമാണ് ഗോൾഡ് ഇടിഎഫുകൾ.
സ്വർണം വാങ്ങുന്നതിനേക്കാൾ
ഇലക്ട്രോണിക് രൂപത്തിലായതുകൊണ്ട് സ്വർണം സംശുദ്ധവും സൂക്ഷിക്കേണ്ട ബുദ്ധിമുട്ടും വാങ്ങുന്നയാള്‍ക്ക് ഇല്ല. ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ യഥാർത്ഥത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ കുറഞ്ഞ പണത്തിനാണ് ഗോൾഡ് ഇടിഎഫിൽ സ്വർണം ലഭിക്കുക. ഒരു ഡീമാറ്റ് അക്കൗണ്ട് വേണമെന്നതാണ് ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുന്നതിനുള്ള ആദ്യ പടി.
പാൻ കാർഡ്, തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുണ്ടെങ്കില്‍ ഡീമാന്റ് അക്കൌണ്ട് ലഭിക്കും. ഓൺലൈനായി തന്നെ ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ സാധിക്കും. സാധാരണ സ്വർണത്തേക്കാള്‍ ഇരട്ടി ലാഭമാണ് ഇടിഎഫുകള്‍ നല്‍കുന്നത്. സാധാരണ സ്വർണം വാങ്ങുമ്പോള്‍ 8-20 ശതമാനം വരെ പണിക്കൂലിയും ജിഎസ്ടിയും മറ്റ് ചെലവും ചേർത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 6800 രൂപയോളം നല്‍കേണ്ടി വരും.
ഗോൾഡ് ഇടിഫിൽ പണിക്കൂലിയില്ല
ഗോൾഡ് ഇടിഫിൽ പണിക്കൂലി, ജിഎസ്ടി എന്നിവ വേണ്ടതില്ല. പക്ഷെ എക്‌സ്‌ചേഞ്ച് ചാർജായ 15 രൂപയും ബ്രോക്കറേജ് ചാർജായ 50 രൂപയും നല്‍കേണ്ടിവരും. ഈ തുക നല്‍കിയാലും ഒരു ഗ്രാമിന് 6000 ത്തിന് അടുത്ത് മാത്രം നല്‍കിയാല്‍ മതിയാവും. ഈ നിരക്കില്‍ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിങ്ങള്‍ ഏതെങ്കിലും ജ്വല്ലറിയില്‍ പോയി സ്വർണം വാങ്ങിയാല്‍ 87 ഗ്രാം സ്വർണവും, ഗോൾഡ് ഇടിഎഫ് ആണെങ്കിൽ 112 ഗ്രാം സ്വർണവുമാണ് ലഭിക്കുന്നത്.
സമീപകലത്ത് തന്നെ സ്വർണ വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് 60000 രൂപ വരെ എത്തുമെന്ന് പറയുന്നു. അത്രവേണ്ട, പവന് 55000 കണക്കാക്കിയാലും ഈ സമയക്ക് കടയിൽ നിന്ന് വാങ്ങിയ 85 ഗ്രാം സ്വർണം വില്‍ക്കുമ്പോള്‍ തുച്ഛമായ ലാഭം മാത്രമായിരിക്കും ലഭിക്കുക. അതായത് 50000 മുതല്‍ 60000 രൂപ വരെ നിങ്ങള്‍ക്ക് അധികം ലഭിച്ചേക്കാം.
വില്‍ക്കുമ്പോള്‍ പണിക്കൂലിയിലും ജി എസ് ടി ഇനത്തിലും നല്‍കിയ തുക നിങ്ങള്‍ക്ക് നഷ്ടമാവുന്നു. എന്നാൽ ഗോൾഡ് ഇടിഎഫായ 112 ഗ്രാം വിൽക്കുമ്പോൾ ഏകദേശം 2.20 ലക്ഷം മുതല്‍ 2.30 ലക്ഷം വരെ നിങ്ങള്‍ക്ക് അധികമായി ലഭിക്കും. ഇക്കാര്യങ്ങള്‍ കൊണ്ടാണ് വിദഗ്ധർ സ്വർണത്തില്‍ നിക്ഷേപിക്കാനാണ് താല്‍പര്യമെങ്കില്‍ അത് ഒരിക്കലും ആഭരണത്തിലാവരുത് എന്ന് നിർദേശിക്കുന്നത്.












Click it and Unblock the Notifications