Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു കുതിപ്പ്? സ്വര്‍ണത്തിന് വീണ്ടും റെക്കോര്‍ഡ് വില വര്‍ധന; ഒരു പവന് നല്‍കേണ്ടത് ഇത്ര

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണ വില. സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന് 56960 രൂപയായിട്ടാണ് വര്‍ധിച്ചത്. ഇന്നലെ പവന് 56880 രൂപയായിരുന്നു. 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 7120 രൂപ ഇപ്പോള്‍ നല്‍കേണ്ടി വരും.

അതേസമയം പതിനെട്ട് ഗ്രാമിന് 5885 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം വലിയ അളവില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ശരിക്കും ബാധിക്കും. അന്താരാഷ്ട്ര തലത്തിലെ പ്രശ്‌നങ്ങള്‍ സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

gold-price-today

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രാജ്യത്താകെ സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്. ഇന്ന് പത്ത് ഗ്രാമിന് 77700 രൂപയാണ് ഇന്ത്യയില്‍ വില. 24 ക്യാരറ്റിന് 77710 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 71250 രൂപയുമായിട്ടാണ് ഉയര്‍ന്നത്. വെള്ളിക്ക് കിലോയ്ക്ക് 95000 രൂപ എന്ന ഉയര്‍ന്ന വിലയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ലെബനനില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ സ്വര്‍ണ-വെള്ളി വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണമുണ്ടാകുമെന്ന ആശങ്ക ക്രൂഡോയില്‍ വിലയെയും ഉയര്‍ത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കാര്യമായി ഉയര്‍ന്നിട്ടുണ്ട്. 0.26 ശതമാനം വര്‍ധനവോടെ ഔണ്‍സിന് 2663.5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് ന്യൂയോര്‍ക്കില്‍ വ്യാപാരം നടത്തുന്നത്. വെള്ളിക്ക് ഔണ്‍സിന് 32.23 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാര നടക്കുന്നത്. 0.47 ശതമാനമാണ് നിരക്ക് വര്‍ധന.

അതേസമയം ഉടനെ സ്വര്‍ണ വില താഴേക്കിറങ്ങാന്‍ സാധ്യതയില്ലെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. സ്വര്‍ണത്തിന് ഗ്രാമിന് 8000 രൂപയ്ക്ക് അടുത്ത് വരെ ഡിസംബറോടെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇതുവരെ 29 ശതമാനത്തിന്റെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണവില ഉയര്‍ന്നത് നിക്ഷേപകരെ സംബന്ധിച്ച് നേട്ടമാണ്. വിപണിയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം സ്വര്‍ണം-വെള്ളി എന്നിവയെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. യുഎസ് പേറോള്‍ ഡാറ്റയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് സ്വര്‍ണ നിക്ഷേപകര്‍.

യുഎസ് ഡാറ്റ പ്രതീക്ഷിച്ചത് പോലെ വന്നില്ലെങ്കില്‍ ഉറപ്പായും സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമാകും. നിലവില്‍ കേരളത്തില്‍ ഒരു പവന്‍ വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 61000 രൂപ നല്‍കേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ് നല്‍കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+