സ്വർണവിലയിലെ ട്രെൻഡ് മാറുന്നു, ദീർഘകാലത്തേക്ക് വില ഉയര്‍ന്ന് തന്നെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധൻ

ഏതാനും ദിവസങ്ങൾ നീണ്ട വിലക്കുറവിന് ശേഷം സ്വർണവില വീണ്ടും ഉയരത്തിലേക്ക് പോകുന്ന ട്രെൻഡ് ആണ് ഇന്ന് രാവിലെ മുതൽ കാണുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണവില ഉയർന്നത്.

രാവിലെ സ്വർണം പവന് 128 രൂപയാണ് കൂടിയത്. ഉച്ചയ്ക്ക് ശേഷം പവന് 1360 രൂപ കൂടി വർധിച്ചു. നിലവിൽ 94160 രൂപയാണ് പവന് വില. ഇനിയങ്ങോട്ട് എന്താകും ട്രെൻഡ് എന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ് വിശദീകരിക്കുന്നു.

'' കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ മുതല്‍ വില വീണ്ടും ഉയരുന്ന ചിത്രവും കാണുന്നു. ഇതൊക്കെ താല്‍ക്കാലിക ചാഞ്ചാട്ടം മാത്രമാണ്. ഗോള്‍ഡ് ഇടിഎഫിന്റെ വിലയില്‍ കാര്യമായ വ്യതിയാനം കാണാനിയിട്ടില്ല. അതിനര്‍ത്ഥം സ്വര്‍ണത്തെ ദീര്‍ഘകാല നിക്ഷേപമായി പരിഗണിക്കുന്നവരുടെ ഇടയില്‍ വിലയോ വര്‍ധനവോ വന്നിട്ടില്ല.

Gold

എന്നാല്‍ വിപണിയില്‍ കുറവുണ്ടായി. അത് താല്‍ക്കാലികാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ അതില്‍ നിന്ന് വേറെ റിട്ടേണ്‍സ് ഒന്നും ഇല്ല. പ്രോഫിറ്റ് ബുക്കിംഗ് എന്ന തരത്തിലാണ് സ്വര്‍ണത്തില്‍ നിന്നുളള പ്രധാനപ്പെട്ട നേട്ടം. സ്വര്‍ണവില ഉയരുമ്പോഴും കുറയുമ്പോഴും വില്‍ക്കുകയും വാങ്ങുകയും ചെയ്ത് കൊണ്ട് മാത്രമേ നിക്ഷേപം കൊണ്ട് റിട്ടേണ്‍സ് ലഭിക്കുകയുളളൂ.

ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ
ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ

ഹ്രസ്വകാലത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ആ റിട്ടേണ്‍സ് നേടാന്‍ എപ്പോഴും ശ്രമിക്കും. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ രണ്ടാഴ്ച വില കുത്തനെ കുറഞ്ഞത്. അത് ഓരോ നിക്ഷേപകരും ഓരോ ടാര്‍ജറ്റ് റേറ്റ് തീരുമാനിക്കും. അത് ഓരോരുത്തര്‍ക്കും ഓരോന്ന് ആയിരിക്കും. അതിലേക്ക് എത്തുമ്പോള്‍ ലാഭമെടുക്കാന്‍ വേണ്ടി വില്‍ക്കുകയും വാങ്ങുകയും ചെയ്യും.

എന്നാല്‍ സ്വര്‍ണത്തെ ദീര്‍ഘകാല നിക്ഷേപമായി കാണുന്നവരെ സംബന്ധിച്ച് ഇടിഎഫ് റേറ്റ് ആണ് നോക്കേണ്ടത്. അതില്‍ കാര്യമായ ചാഞ്ചാട്ടമൊന്നും കാണാനാകുന്നില്ല. ദീര്‍ഘകാലത്തേക്ക് എന്ത് സംഭവിക്കും എന്നുളള സംശയം സ്വാഭാവികമായും നമ്മുടെ മനസ്സിലുണ്ടാകും. അന്താരാഷ്ട്ര ഭൗമ രാഷ്ട്രീയ രംഗത്ത് എന്താണ് ചിത്രം, അനിശ്ചിതത്വമാണോ സമാധാനമാണോ എന്നുളളതിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘകാലമായി സ്വര്‍ണവില കുറയുമോ കൂടുമോ എന്നുളള കാര്യങ്ങള്‍ പറയാനാവുക.

മിഡില്‍ ഈസ്റ്റിലെ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറുന്നില്ല. തല്‍ക്കാലത്തേക്ക് അമേരിക്ക ഒന്ന് പിന്‍മാറിയിരിക്കുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങള്‍. മറുവശത്ത് അമേരിക്കയും റഷ്യയും ചൈനയും തമ്മിലുളള ചര്‍ച്ചയും പുരോഗമിക്കുന്നു. പക്ഷേ ഇത് ദീര്‍ഘകാലത്തേക്ക് തുടരാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അനിശ്ചിതത്വം ഉണ്ട്. അതുകൊണ്ട് സ്വര്‍ണവില കുറേക്കാലത്തേക്ക് കൂടി ഉയര്‍ന്ന് തന്നെ തുടരാനാണ് സാധ്യത. പക്ഷേ അതിനിടയില്‍ പ്രോഫിറ്റ് ബുക്കിംഗിന്റെ ഭാഗമായി വില കൂടാനും കുറയാനുമൊക്കെ സാധ്യതയുണ്ട്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma