ചതിക്കുഴികൾ ചുറ്റുമുണ്ട്, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; സ്വർണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോ
ഏതെങ്കിലും കടയില്‍ നിന്നോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നോ പലചരക്ക് സാധനങ്ങളോ ഇലക്ട്രോണിക് സാധനങ്ങളോ വാങ്ങുന്നത് പോലെ അത്ര എളുപ്പവും ലളിതവുമല്ല.

കൊച്ചി: ഇന്നത്തെ കാലത്ത് സ്വര്‍ണം വാങ്ങുക എന്ന പറഞ്ഞാല്‍ ഏതെങ്കിലും കടയില്‍ നിന്നോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നോ പലചരക്ക് സാധനങ്ങളോ ഇലക്ട്രോണിക് സാധനങ്ങളോ വാങ്ങുന്നത് പോലെ അത്ര എളുപ്പവും ലളിതവുമല്ല. സ്വര്‍ണം വാങ്ങുമ്പോള്‍ ഒരുപാട് ചതിക്കുഴികള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണം വാങ്ങുമ്പോള്‍ ബ്രാന്‍ഡഡായ ജുവലറികള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ സ്വര്‍ണ വില കുതിച്ചുകയരുകയാണ്. ഈ ഒരു സമയത്ത് സ്വര്‍ണം വാങ്ങാനായി ജുവലറികളിലേക്ക് പോകുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം....

സ്വര്‍ണത്തിന്റെ ഗുണനിലവാരം
ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം മാത്രമേ വാങ്ങാന്‍ പാടുള്ളൂ. സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഒരു സാക്ഷ്യമാണ് ഹോള്‍മാര്‍ക്ക് എന്നത്. ഇന്ത്യയില്‍ ഹാള്‍മാര്‍ക്ക് സ്വര്‍ണം അവതരിപ്പിച്ച് തുടങ്ങിയത് 2000 മുതലാണ്. ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളില്‍ എല്ലാം ഹോള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം ലഭിക്കും.

ആല്‍ഫാന്യൂമെറിക് കോഡ്
ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണത്തില്‍ ഒരു ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അടയാളം അടങ്ങിയിരിക്കുന്നു, ഇത് ഒരു പ്രത്യേക ആറക്ഷര ആല്‍ഫാന്യൂമെറിക് കോഡാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ ഈ അടയാളം സ്വര്‍ണത്തില്‍ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക ഓണ്‍ലൈന്‍ ആപ്പിന്റെ സഹായത്തോടെ ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെയും ഷോറൂമിന്റെയും പരിശുദ്ധി, ഭാരം, കൃത്യത എന്നിവ പരിശോധിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നതാണ്.

ബി ഐ എസ് കെയര്‍
ബി ഐ എസ് കെയര്‍ എന്ന ആപ്പ് വഴിയും സ്വര്‍ണത്തിന്റെ പരിശുദ്ധി നമുക്ക് മനസിലാക്കാന്‍ സാധിക്കും. സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണ ലോഹത്തിന്റെ പരിശുദ്ധിയും ഉറവിടവും നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ നിയമങ്ങളും വ്യവസായ നൈതികതയും അംഗീകരിച്ച് നിര്‍മ്മിച്ചാല്‍ മാത്രമാണ് ശുദ്ധമായ സ്വര്‍ണം ലഭിക്കുകയുള്ളൂ. നിയമ വിരുദ്ധമായി നിര്‍മ്മിച്ച സ്വര്‍ണമല്ല, നിങ്ങള്‍ വാങ്ങുന്നതെന്ന് ഉറപ്പ് വരുത്തണം.

അന്താരാഷ്ട്ര വിപണിയില്‍
ഉത്തരവാദിത്തപ്പെട്ട ജുവലറികളില്‍ നിന്ന് മാത്രം സ്വര്‍ണം വാങ്ങുക. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് സ്വര്‍ണം എത്തിച്ച് നിരവധി പ്രോസസുകളിലൂടെയാണ് ഒരു സ്വര്‍ണം ആഭരണമായി ജുവലറികളിലേക്ക് എത്തുന്നത്. ഇതില്‍ ഓരോ ഘട്ടവും സുതാര്യവും പരിസ്ഥിതി സൗഹൃദവും നിയമങ്ങള്‍ക്കനുസൃതവും ആയിരിക്കണം.

സ്വര്‍ണത്തിന് വെറും 3 ശതമാനം
സ്വര്‍ണം വാങ്ങുമ്പോള്‍ കൃത്യമായി നികുതി നല്‍കിയതിന് ശേഷം വാങ്ങുക. ബില്‍ നിര്‍ബന്ധമായും വാങ്ങിയതിന് ശേഷം സ്വര്‍ണം വാങ്ങുക. മറ്റ് ഉല്‍പ്പനങ്ങള്‍ക്ക് 18 ശതമാനം വരെ ജി എസ് ടി കൊടുക്കേണ്ടി വരുമ്പോള്‍ സ്വര്‍ണത്തിന് വെറും 3 ശതമാനം മാത്രമാണ് നികുതി. ഇത് ഒഴിവാക്കി സ്വര്‍ണം വാങ്ങി വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാതിരിക്കുക.

ബിൽ വാങ്ങിയില്ലെങ്കിൽ
നികുതി അടച്ച് ബില്‍ വാങ്ങിയാല്‍ മാത്രമേ നിങ്ങള്‍ നിയമപരമായി സ്വര്‍ണം വാങ്ങിയെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ. ഇത് നിങ്ങളുടെ സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം ഉറപ്പുനല്‍കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും അഭിവൃദ്ധിയെയും പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു.

വില്‍ക്കണമെന്ന് തോന്നിയാല്‍
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പ്രതീക്ഷ തിരിച്ചുപിടിച്ച് മഞ്ഞലോഹം, ഈ മാസം 1800 കുറഞ്ഞു
സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലിന് വേണ്ടി നിര്‍ബന്ധിക്കുകയും ശരിയായ നികുതി അടയ്ക്കുകയും ചെയ്യുന്നതിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്താന്‍ സഹായിക്കുക കൂടിയാണ് ചെയ്യുന്നത്. നിങ്ങള്‍ വാങ്ങിയ സ്വര്‍ണം പിന്നീട് എപ്പോഴെങ്കില്‍ വില്‍ക്കണമെന്ന് തോന്നിയാല്‍ ബില്ല് ഉണ്ടാകുന്നത് കൂടുതല്‍ ഗുണകരമാണ്.












Click it and Unblock the Notifications