Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പവന്‍ സ്വർണത്തിന് 42120; പക്ഷെ ആഭരണത്തിന് അത് മതിയോ: പേരാ.. വീണ്ടും നല്‍കണം ആയിരങ്ങള്‍

സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ നിലവിലെ വിലയില്‍ നിന്നും സ്വർണത്തിന്റെ നിരക്ക് വീണ്ടും ഉയരും

gold

കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റുണ്ടായില്ലെങ്കിലും റെക്കോർഡ് നിരക്കിലാണ് സ്വർണം ഇപ്പോഴും വില്‍ക്കുന്നത്. ജനുവരി 28 ന് 120 രൂപ വർധിച്ചതോടെ ഒരു പവന് 42120 രൂപ എന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായിട്ട് സ്വർണത്തിനുള്ളത്. ഒരു ഗ്രാമിന് 5265 രൂപയാണ് വില.

രാജ്യാന്തര വിപണിയിലേക്ക് വരുമ്പോള്‍ ട്രോയ് ഔൺസിന് 1927 ഡോളറാണ് നിരക്ക്. ജനുവരി 27 ന് സ്വര്‍ണത്തിന് 42,000 രൂപയായിരുന്നു വില. ജനുവരി 26 ലെ 42480 എന്ന നിരക്കാണ് സർവ്വകാല റെക്കോർഡ്. ഒരു പവന് 42120 രൂപയാണെങ്കിലും അത് ആഭരണായി വാങ്ങുമ്പോള്‍ വീണ്ടും ആയിരങ്ങള്‍ കൊടുക്കേണ്ടി വരും.

സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചു

സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചു

സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചതോടെ ആഭരവിപണയില്‍ വില്‍പ്പന കുറഞ്ഞെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാല്‍ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ വില ലഭിക്കുമെന്നതിനാല്‍ പഴയ സ്വർണ്ണം മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രണ്ട് പവന്‍ സ്വർണ്ണം വാങ്ങാന്‍ രണ്ട് ലക്ഷത്തിലധികം രൂപയാണ് ചിലവ് വരുന്നത്. ഇതോടെ വിവാഹ പാർട്ടികള്‍ അടക്കം സ്വർണം വാങ്ങുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്.

സ്വർണ വിലയില്‍ ഇനിയും

ചടങ്ങുകൾക്കും മറ്റുമായി സ്വർണം വാങ്ങുന്നവരും പഴയ സ്വർണം മാറ്റി വാങ്ങുകയാണു ചെയ്യുന്നതെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. അതേസമയം സ്വർണ വിലയില്‍ ഇനിയും വർധനവ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ നിക്ഷേപമെന്ന രീതിയില്‍ സ്വർണം വാങ്ങാനെത്തുന്നുവരുണ്ട്. കോയിനുകളായിട്ടാണ് ഇവരില്‍ അധികവും വാങ്ങിക്കുന്നത്.

 ഒരു പവന്‍ സ്വർണം വാങ്ങാന്‍

ഒരു പവന്‍ സ്വർണം വാങ്ങാന്‍

വില റെക്കോർഡ് ഭേദിച്ചതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വർണം വാങ്ങാന്‍ വീണ്ടും ആയിരങ്ങള്‍ നല്‍കണം. 5 ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങിക്കാനായി ഏതാണ്ട് 46000 രൂപയാണ് നല്‍കേണ്ടത്. 2124 രൂപയാണ് നിലവിലെ വിലയിൽ 5 ശതമാനം പണിക്കൂലി. ഇതിന് പുറമെ പണിക്കൂലി കൂടി ഉള്‍പ്പെടുന്ന തുകയുടെ മൂന്ന് ശതമാനം ജി എസ് ടിയായും നല്‍കണം.

5 ശതമാനം പണിക്കൂലി കൂടി കുട്ടുമ്പോള്‍

5 ശതമാനം പണിക്കൂലി കൂടി കുട്ടുമ്പോള്‍ 1338 രൂപയാണ് ജിഎസ്ടി. ഇങ്ങനെ ആഭരണത്തിന്റെ വില 45942 രൂപയാകും. ഏറ്റവും കുറഞ്ഞ പണിക്കൂലിക്കാണ് ഈ വില. സാധാരണ ഡിസൈനുകള്‍ ആയതിനാല്‍ അധികം ആളുകളും ഇത്തരം ആഭരണങ്ങള്‍ വാങ്ങാറില്ല. പണിക്കൂലി കൂടുന്നതോടെ വില വീണ്ടും ഉയരും. ഡിസൈനർ ആഭരണങ്ങൾ, ആന്റിക് ആഭരണങ്ങളൊക്കെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അമ്പതിനായിരം രൂപവരെയെങ്കിലും കൊടുക്കേണ്ടി വരും.

Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

രാജ്യാന്തര സ്വർണ വില

രാജ്യാന്തര സ്വർണ വില

രാജ്യാന്തര വില സർവ്വകാല റെക്കോർഡില്‍ എത്താതിരുന്നിട്ടും രാജ്യത്തെ വില റെക്കോർഡ് ഭേദിച്ചതിന് പിന്നിലെ പ്രധാന കാരണം രൂപയുടെ മൂല്യത്തകർച്ചയാണ്. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിരക്കിലായിരുന്നു. അന്ന് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.

രാജ്യാന്തര വിപണിയിലെ സ്വർണവില

എന്നാല്‍ നിലവില്‍ 1935 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വിപണിയിലെ വില കടന്നപ്പോഴേക്കും സംസ്ഥാനത്തെ സ്വർണവില 42000 കടക്കുന്നതാണ് കണ്ടത്. 83.30 നിലവാരത്തിലേക്ക് രൂപ ഇടിഞ്ഞെങ്കിലും 2 രൂപയോളം തിരിച്ചുകയറി നിലവില്‍ രൂപയുടെ മൂല്യം 81.60 ആണ്. രാജ്യാന്തര വിപണിയിലെ സ്വർണവിലയും രൂപയുടെ വിനിമയ നിരക്കു അനുസരിച്ചാണ് സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+