Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതം, സ്വർണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് വാങ്ങിയാല്‍ മികച്ച ലാഭം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വർണ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കേയാണ് ഇത്രയും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്

 goldrate-

കൊച്ചി; കഴിഞ്ഞ രണ്ട് വർഷകാലയളവിനുള്ളില്‍ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് സമയത്ത് അല്‍പം ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ആഭ്യന്തര വിപണയില്‍ സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചു. കഴിഞ്ഞ മാസം 27 ന് സർവകാല റെക്കോർഡായ 42000 ത്തിന് മുകളിലേക്ക് എത്തിയ വില പിന്നീട് പലഘട്ടത്തിലായി ഉയരുകയും താഴുകയും ചെയ്തു.

അന്താരാഷ്ട്ര വിപണയില്‍ ലോഹത്തിന്റെ വില കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിപണയില്‍ പല കാരണങ്ങളാല്‍ വില മുകളിലേക്കാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇന്ന് മാർക്കറ്റില്‍ നിന്നും വരുന്നത്.

ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്

ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്

പവന് 41920 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5240 രൂപയാണ വില. ഈ മാസം ഇതുവരെയുള്ളതില്‍ ഏറ്റവും താഴ്ന്ന നിരക്കാണി ഇത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. രാവിലെ വിലയില്‍ വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് താഴോട്ട് പോവുകയായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു 5,290 രൂപയിലും പവന് 42,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചിരുന്നത്.

 ഫെബ്രുവരി നാല്, അഞ്ച് തീയതികളിലും

ഫെബ്രുവരി നാല്, അഞ്ച് തീയതികളിലും

നേരത്തെ ഫെബ്രുവരി നാല്, അഞ്ച് തീയതികളിലും ഇന്നത്തെ നിരക്കിലാണ് വ്യാപാരം നടന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെ സ്വർണത്തിനും വീഴ്ച നൽകുകയായിരുന്നു.

Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

നേരത്തേയുള്ള വിലയേക്കാള്‍ 0.27 ശതമാനം ഇടിവാണ്

നേരത്തേയുള്ള വിലയേക്കാള്‍ 0.27 ശതമാനം ഇടിവാണ്

അന്താരാഷ്‌ട്ര വിപണിയിൽ, സ്‌പോട്ട് സ്വർണത്തിന്റെ വില ഔൺസിന് 1,855 ഡോളറാണ്. നേരത്തേയുള്ള വിലയേക്കാള്‍ 0.27 ശതമാനം ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. കമ്മോഡിറ്റി മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, യുഎസ് ഡോളർ സൂചികയിലെ വീണ്ടെടുപ്പും ഓവർസെൽഡ് ലെവലിൽ നിന്നുള്ള ബോണ്ട് യീൽഡും കാരണം സ്വർണ്ണ വില റെക്കോർഡ് ഉയർച്ചയില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.

ഇന്ന് വിലയിടിഞ്ഞെങ്കിലും മൊത്തത്തിലുള്ള

ഇന്ന് വിലയിടിഞ്ഞെങ്കിലും മൊത്തത്തിലുള്ള

ഇന്ന് വിലയിടിഞ്ഞെങ്കിലും മൊത്തത്തിലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഇപ്പോഴും ബുള്ളിഷ് ആയതിനാൽ ഈ ഇടിവ് സ്വർണ്ണ നിക്ഷേപകർക്ക് വാങ്ങാനുള്ള അവസരമായി കാണണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഈ വര്‍ഷം ട്രോയ് ഔൺസ് വില 2,000 ഡോളറിന് മുകളിലെത്തുമെന്ന് നിരീക്ഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണ്ടുന്നു.

വില കുത്തനെ ഇടിഞ്ഞതോടെ ആഭ്യന്തര വിപണയിലും

വില കുത്തനെ ഇടിഞ്ഞതോടെ ആഭ്യന്തര വിപണയിലും

അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുവ ഉയർത്തുകയാണുണ്ടായത്. ഇതാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ വില കുറയാതിരിക്കാനുള്ള പ്രധാന കാരണം. ഡോളറുമായുള്ള വിനിമയ നിരക്കിലെ വ്യത്യാസവും വർധനവിന് കാരണമാക്കി.

 വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല.

വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല.

അതേസമയം, വെള്ളി വിലയിൽ കാര്യമായ മാറ്റമില്ല. വിലയിൽ നേരിയ വർധന മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 74.70 രൂപയാണ് വില. എട്ട് ഗ്രാമിന് 597.60 രൂപയാണ് വില . 10 ഗ്രാമിന് 747 രൂപയും ഒരു കിലോ വെള്ളിക്ക് 74,700 രൂപയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+