Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ബ്രേക്ക് പിടിച്ച് സ്വർണവില, വാങ്ങേണ്ടവർ പെട്ടെന്ന് വാങ്ങിക്കോ..! ഇനി 70,000ത്തിന് താഴെയെത്തുമോ?

കൊച്ചി: ഇന്നലെ രണ്ട് വട്ടം വിലയിൽ മാറ്റമുണ്ടായതിന് പിന്നാലെ ഇന്ന് കേരളത്തിലെ സ്വർണവില അതേപടി തുടരുന്നു. ഇന്നലെ രാവിലെ വിലയിൽ കാര്യമായ വർധന ഉണ്ടായതോടെ വ്യാപരികളുടെയും ആഭരണപ്രേമികളുടെയും ആശങ്കകൾക്ക് മണിക്കൂറുകൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ഉച്ചയോടെ വിലയിൽ കുറവുണ്ടായിരുന്നു. അന്തർദേശീയ വിപണിയിലെ മാറ്റങ്ങളാണ് നിലവിൽ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിനും തീരുവ പ്രശ്‌നങ്ങൾക്കും താൽക്കാലിക ശമനമായതും അടക്കമുള്ള കാര്യങ്ങൾ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയതെങ്കിൽ ഇപ്പോൾ മാറിയ സാഹചര്യമാണ് നിലവിലുള്ളത്.

goldrate

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുകയാണ് ചെയ്യുന്നത്.നിലവിൽ 3300 ഡോളർ എന്ന നിരക്കിലും താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇതും ഡോളറിന്റെ മൂല്യം നേരിയ തോതിൽ എങ്കിലും മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ ആഭരണപ്രേമികൾക്ക് ആശ്വസിക്കാം, സ്വർണവില കുറയുന്ന പ്രവണതയാവും ദൃശ്യമാവുക.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 71,480 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്ന് മാറ്റമില്ലാതെയാണ് തുടരുന്നത്. കഴിഞ്ഞ ദിവസം 480 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 8935 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7325 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 110 രൂപയാണ് ഇന്ന് കേരളത്തില്‍ വെള്ളിക്ക് നല്‍കേണ്ടത്.

നിലവിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. മെയ് 15ന് 68,880 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാട്ടം പ്രകടമാക്കുന്നത്. 7 ദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും വിലയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്.

ഏപ്രിൽ 12നാണ് കേരളത്തിലെ സ്വര്‍ണവില ആദ്യമായി 70,000 എന്ന നാഴികക്കല്ല് മറികടന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളും ഇറക്കുമതിക്കാരും ഒക്കെയാണ് ഇന്ത്യ. ഇക്കാരണത്താൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്‌റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങൾ.

70,000 എന്ന നിലവാരത്തിൽ നിന്ന് താഴേക്ക് പോവുമോ?

നിലവിൽ അതിനുള്ള സാഹചര്യങ്ങൾ വളരെ കുറവാണ്. കാരണം ഈ നിലവാരം ഒരു ബെഞ്ച്മാർക്കായി നിലനിൽക്കുവാനുള്ള സാധ്യതകളാണ് വിദഗ്‌ധർ മുന്നോട്ട് വയ്ക്കുന്നത്. എങ്കിലും ഡോളർ ശക്തിപ്പെടുകയാണെങ്കിൽ വില ഇടിവിനുള്ള സാഹചര്യം ഉരുത്തിരിയും എന്നാൽ എത്ര കാലത്തേക്ക് എന്നത് മാത്രമാണ് അതിലെ ആശങ്ക. നിലവിൽ ലോകത്തിലെ മറ്റ് കറൻസികളോട് ഡോളർ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്.

അതുപോലെ തന്നെ ഇന്നത്തെ പവൻ വിലയായ 71,480 എന്നത് എപ്പോഴും നിങ്ങൾ മനസ്സിൽ വയ്ക്കണം. കാരണം ആഭരണം വാങ്ങാൻ പോവുമ്പോൾ ഒരിക്കലും ഒരു പവന് ഇത്രയും ആയിരിക്കില്ല മുടക്കേണ്ടി വരിക. ജിഎസ്‌ടി, പണിക്കൂലി, മറ്റ് ചിലവുകൾ എല്ലാം ചേർക്കുമ്പോൾ നിലവിൽ കേരളത്തിലെ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 80,000 രൂപക്ക് അടുത്ത് ചിലവാകുമെന്നതാണ് യാഥാർഥ്യം. അതിൽ പണിക്കൂലി അനുസരിച്ച് ആകെയുള്ള നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം എന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+