സ്വര്‍ണവില പണി പറ്റിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഡോളര്‍, പവന്-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശങ്കയും സമ്മാനിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. വിപണിയില്‍ സ്വര്‍ണം ഇന്ന് കൂടുതല്‍ തിളങ്ങുകയാണ്. കേരളത്തില്‍ പവന് 880 രൂപയുടെ വര്‍ധനവുണ്ടായി.
ഡോളര്‍ കരുത്ത് നഷ്ടപ്പെട്ടതാണ് സ്വര്‍ണവില ഉയരാന്‍ ഇന്ന് കാരണമായത്. ഡോളറിനെതിരെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ അധികരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് വില വര്‍ധിച്ചത്. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ചു.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന് വില 113920 രൂപയും ഗ്രാമിന് 14240 രൂപയുമാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11700 രൂപയും പവന് 93600 രൂപയും നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9110 രൂപയും പവന് 72880 രൂപയും നല്‍കേണ്ടി വരും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5875 രൂപയും പവന് 47000 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 250 രൂപയാണ്.
ഡോളര്‍ സൂചിക 98ലേക്ക് വീണതാണ് കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണമായത്. ഡേളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 94.51 ആയി. ആഗോള വിപണിയില്‍ സ്വര്‍ണവില 4400 ഡോളറില്‍ നിന്ന് 4440 ഡോളറിലെത്തി. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും. അതേസമയം, ക്രൂഡ് ഓയില്‍ ബാരല്‍ വില 98 ഡോളറിലേക്ക് അടുക്കുകയാണ്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ മാസം 16ന് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ബോണ്ടുകള്‍ക്ക് പ്രിയമേറും. സ്വര്‍ണം വിട്ട് കൂടുതല്‍ പേര് ബാങ്ക് നിക്ഷേപങ്ങളിലേക്ക് തിരിയും. അതുകൊണ്ടുതന്നെ സെപ്തംബര്‍ മൂന്നാം വാരത്തില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്. ആഭരണം വാങ്ങുന്നവര്‍ അല്‍പ്പം കാത്തിരുന്ന് പരീക്ഷിക്കാം.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയും ഇറാനും പരസ്പരം പോര് വിളിക്കുന്നതും ഏത് സമയവും ആക്രമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നത്. ഹോര്‍മുസ് തുറക്കാനുള്ള ശ്രമങ്ങളുമായി ഖത്തര്‍ മുന്നോട്ട് പോകുന്നുണ്ട്. നിയന്ത്രണങ്ങളോടെ വൈകാതെ തുറക്കുമെന്ന തരത്തില്‍ വാര്‍ത്തകളും വരുന്നുണ്ട്. ഇതെല്ലാം ലോക വിപണിയില്‍ മാറ്റങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇതിന് അനുസരിച്ച് സ്വര്‍ണവിലയിലും മാറ്റങ്ങള്‍ സംഭവിക്കും.




Click it and Unblock the Notifications
