Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കൂപ്പ് കുത്തുന്നുവോ? തുടർച്ചയായ നാലാം ദിവസവും ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണ വിലയില്‍ ഇടിവ് തുടരുന്നുണ്ടെങ്കില്‍ ഇത് സ്ഥരിമായി നിലനില്‍ക്കുമോയെന്നുള്ളതാണ് ആശങ്ക

 gold

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ് തുടരുന്നു. 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില പവന് 41440 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5180 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. പവന് 42200 എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയില്‍ സ്വർണ മാർക്കറ്റ് ആരംഭിച്ചത്. രണ്ടാം തീയതിയില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 42880 രൂപയിലെത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഘട്ടം ഘട്ടമായി കുറയുന്നതാണ് കാണാന്‍ സാധിച്ചത്.

ഇന്നലെ ഒരു പവന്‍ സ്വർണത്തിന്

ഇന്നലെ ഒരു പവന്‍ സ്വർണത്തിന്

ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 320 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വർണത്തിന് 600 രൂപയോളം കുറഞ്ഞു. അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 72 രൂപയാണ്. 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.

ദേശീയ വിപണിയില്‍ സ്വർണ വില

ദേശീയ വിപണിയില്‍ സ്വർണ വില 10 ഗ്രാമിന് 56,000 രൂപയിൽ താഴെയായി. അന്താരാഷ്‌ട്ര വിപണിയിൽ, സ്വർണ്ണ വില അതിന്റെ ഔൺസിന് 1,830 ഡോളറിന് താഴെയായും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലുണ്ടായ വിലക്കുറവിനെ സ്വാധീനിച്ചതും അന്താരാഷ്ട്ര തലത്തിലെ ഈ ചലനങ്ങളാണ്.

സ്വർണം വാങ്ങാനായി ഷോപ്പിലേക്ക്

സ്വർണം വാങ്ങാനായി ഷോപ്പിലേക്ക്

വില കുറയുന്ന സാഹചര്യത്തില്‍ സ്വർണം വാങ്ങാനായി ഷോപ്പിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇടിവ് നേരിടുന്നുണ്ടെങ്കിലും ഭാവിയില്‍ വില വർധിക്കാനുള്ള സാധ്യത വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്. ഈ വർഷം അവസാനം ആവുന്നതോടെ പവന് 60000 എന്ന നിരക്കിലേക്ക് എത്തുമെന്നാണ് പ്രചരണം.

teeth whitening: ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ ഗുണങ്ങളേറെ, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും

വിവാഹ ആഭരണങ്ങള്‍ നേരത്തെ തന്നെ

വില ഉയരുമെന്ന് കണക്ക് കൂട്ടി വിവാഹ ആഭരണങ്ങള്‍ നേരത്തെ തന്നെ ബുക്ക് ചെയ്ത് വെക്കാനാണ് ആളുകള്‍ അധികവും ഷോറൂമിലേക്ക് എത്തുന്നത്.വില കുറയുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങലിനു പരിഗണിക്കാമെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് മുന്നേറുന്നതാണ് സ്വർണ വിലയിലെ ഇടിവിന് പിന്നിലെ പ്രധാന കാരണം.

സ്വർണ വില 42000 ത്തിന്

സ്വർണ വില 42000 ത്തിന്

അതേസമയം സ്വർണ വില 42000 ത്തിന് പരിസരത്താണെങ്കിലും ഒരു പവന്‍ ആഭരണം എന്ന നിലയില്‍ വാങ്ങുമ്പോള്‍ ഇതിലും കൂടുതല്‍ തുക നല്‍കേണ്ടി വരും. പണിക്കൂലിയും അതുള്‍പ്പടേയുള്ള ജി എസ് ടിയുമായി സ്വർണ ആഭരണങ്ങള്‍ക്ക് ജ്വല്ലറികള്‍ ഇടാക്കുന്നത്. ബേസിക് മോഡല്‍ ആഭരണങ്ങള്‍ പണിയുന്നതിന് 5 മുതല്‍ എട്ട് ശതമാനം വരെയാണ് പണിക്കൂലിയായി ഈടാക്കുന്നത്

സ്വർണം ആഭരണങ്ങളായി വാങ്ങുന്നത്

സ്വർണം ആഭരണങ്ങളായി വാങ്ങുന്നത്

അല്‍പ്പം വർക്കുകളോട് കൂടിയ ഡിസൈനാണെങ്കില്‍ പണിക്കൂലി വീണ്ടും വർധിക്കും. അതായത് ഏറ്റവും ചെറിയ ഡിസൈനില്‍ ഒരു ആഭരണം വാങ്ങിക്കാനാണെങ്കില്‍ പോലും 45000 ത്തിന് മുകളില്‍ രൂപ ഒരു പവന് ചിലവഴിക്കേണ്ടി വരും. സ്വർണം ആഭരണങ്ങളായി വാങ്ങുന്നത് വിദഗ്ധർ പ്രോല്‍സാഹിപ്പിക്കാത്ത് പണിക്കൂലിയിലെ ഈ വർധനവും തിരികെ വില്‍ക്കുമ്പോള്‍ അത് നഷ്ടമാകുന്നു എന്നുള്ളതും കൊണ്ടാണ്. ഗോള്‍ഡ് കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയാണ് പ്രധാനമായും വിദഗ്ധർ നിർദേശിക്കുന്ന സ്വർണ നിക്ഷേപങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+