Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പൊന്നോ..സ്വർണത്തിന് എത്ര വില കുറഞ്ഞിട്ടും മതിയാവുന്നില്ലേ? ഇന്നും ഇടിവ്, പവൻ വില അറിയാം

കൊച്ചി: സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന ഇടവിന്റെ ട്രെൻഡ് കൈവിടാതെ ഇന്നും തുടരുന്നു. കുറച്ച് ദിവസമായി മലയാളികൾക്ക് ആശ്വാസമേകി കൊണ്ട് വലിയ ഇടിവാണ് വിലയിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇന്നലെ നേരിയ വർധനവ് ഉണ്ടായെങ്കിലും ഈ മാസത്തെ മൊത്തം പ്രവണത ഇടിവിനെ സൂചിപ്പിക്കുന്നതാണ്, അതിന്റെ തുടർച്ച എന്നോണമാണ് ഇന്നും വിലയിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത് പോലെ തീവ്രമായി ഇടിവല്ല ഇന്ന് നേരിട്ടത് എന്നത് മാത്രമാണ് ഏക വ്യത്യാസം.

പവന് 59,080 രൂപയായിരുന്നു നവംബർ ആദ്യം കേരളത്തിലെ സ്വർണവില. എന്നാൽ അവിടെ നിന്ന് ഒറ്റയടിക്കാണ് വലിയ ഇവിടുണ്ടായിരിക്കുന്നത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവിന് പുറമേ ഡോളർ കരുത്താർജ്ജിച്ചതും വില താഴേക്ക് പോവുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. കൂടാതെ യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതും വിലയെ പിടിച്ചുനിർത്തി. ഇന്നത്തെ സ്വർണ വില എത്രയെന്ന് നോക്കാം.

goldrate

ഇന്നലെ ചെറിയ രീതിയിലെ വർധനവ് ഉണ്ടായെങ്കിലും അതിനെ തിരിച്ചുകൊണ്ടു വരുന്ന കുറവാണ് ഇന്ന് വിലയിൽ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 55480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6935 രൂപയിലാണ് എത്തി നിൽക്കുന്നത്. ഇതോടെ വിലയിലെ ഇടിവ് വീണ്ടും ആഭരണ പ്രേമികൾക്ക് ആശ്വാസമാവുകയാണ്.

ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവ്യപാരം നിലവിൽ പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 3000 രൂപയിൽ അധികം ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. അത് ചെറിയ കുറവല്ല എന്നതാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ മാസത്തെ വമ്പൻ വില ഉയർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു ഇടിവിന്റെ പ്രതിഭാസം ഉണ്ടായത്.

ആഗോള വിപണിയിൽ സ്വർണവില കുറയുന്നത് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടെ ഡോളർ മൂല്യം കുത്തനെ ഉയർന്ന വമ്പൻ ഉയരങ്ങളിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യങ്ങൾ കേരളത്തിലെ സ്വർണവിലയ്ക്കും വേഗപൂട്ട് ഇട്ടുവെന്നതാണ് യാഥാർഥ്യം.

നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ കുറവ് തുടരാനാണ് സാധ്യത. ഇപ്പോൾ ആഗോള സ്വർണവില നിൽക്കുന്ന നിലവാരത്തിൽ തന്നെയാണ് കൂടുതൽ പിന്തുണയുള്ളതെന്നാണ് വിദഗ്‌ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ആഗോള വിലയിൽ ഉണ്ടാവുന്ന ഉയർച്ച ആയിരിക്കും കേരളത്തിലും പ്രതിഫലിക്കുക. വില 2580 ഡോളർ എത്തുന്ന സാഹചര്യം ഉണ്ടായാൽ പഴയത് പോലെ കേരളത്തിലും മുന്നേറ്റമുണ്ടാവും.

ഒരു പവൻ ആഭരണം വാങ്ങാൻ എത്ര ചിലവാകും

നിലവിൽ കേരളത്തിലെ സ്വർണവില അനുസരിച്ച് ഒരു പവൻ വാങ്ങാൻ 55,480 രൂപയാണ് മുടക്കേണ്ടത്. എന്നാൽ അതൊരിക്കലും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉള്ള വിലയല്ല എന്നറിയണം. നിങ്ങൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ അതിനൊപ്പം പണിക്കൂലിയും മറ്റ് നികുതികളും ഒക്കെ നൽകേണ്ടി വരും. ഇതോടെ സ്വർണത്തിന്റെ വില കൂടുകയാണ് ചെയ്യുക.

ഇപ്പോഴത്തെ വില നിലവാരം വച്ചു നോക്കുമ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണം ആഭരണമാക്കി മാറ്റി വാങ്ങുമ്പോൾ ഏകദേശം 58000 രൂപ മുതൽ നൽകേണ്ടി വരും. എന്നാൽ അതൊരു ഊഹക്കണക്ക് തന്നെയാണെന്ന് തറപ്പിച്ചു പറയാം. കാരണം നിങ്ങൾ നിർമ്മിക്കുന്ന ആഭരണത്തിന്റെ പണിക്കൂലി അനുസരിച്ച് ഈ വില വ്യത്യാസപ്പെട്ടിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+