ആശ്വാസം.. റെക്കോഡ് തൊട്ട് സ്വര്‍ണവില താഴേക്ക്; ഇന്ന് നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില്‍പന നടന്നിരുന്നത്. എന്നാല്‍ ഇന്ന് നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. നേരിയതെങ്കിലും സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5200 രൂപയായി താഴ്ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 41600 ല്‍ എത്തിയിരിക്കുകയാണ്. 10 ഗ്രാം സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഇതോടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52000 ത്തില്‍ എത്തിയിരിക്കുകയാണ്. അതേസമയും വെള്ളിയുടെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 50 പൈസ കുറഞ്ഞ് 74.80 ല്‍ എത്തി. എട്ട് ഗ്രാം വെള്ളിക്ക് നാല് രൂപ കുറഞ്ഞ് 598.40 രൂപയില്‍ എത്തി.

അതേസമയം ജനുവരി 16, 17 തിയതികളില്‍ റെക്കോഡ് വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഈ വര്‍ഷം തുടങ്ങി 18-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കൂടതലും സ്വര്‍ണവില ഉയര്‍ന്ന് തന്നെയായിരുന്നു. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെയുള്ള സ്വര്‍ണ നിരക്ക് ഇങ്ങനെയാണ്. ജനുവരി ഒന്നിന് 40480 രൂപയില്‍ എത്തിയ സ്വര്‍ണവില ജനുവരി രണ്ടിന് 120 രൂപ കുറഞ്ഞ് 40360 ല്‍ എത്തി.

എന്നാല്‍ ജനുവരി മൂന്ന് ഇത് 400 രൂപ വര്‍ധിച്ച് 40760 ല്‍ എത്തി. ജനുവരി നാലിനും വില കൂടി 40880 എത്തി. ജനുവരി അഞ്ചിന് ഈ വര്‍ഷം ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന് വില 41000 കടന്നു. 41040 ആയിരുന്നു അന്നത്തെ വില. ജനുവരി ആറിന് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 40720 ആയിരുന്നു ജനുവരി ആറിലെ വില. എന്നാല്‍ ജനുവരി ഏഴിന് സ്വര്‍ണ വില വീണ്ടും തിരിച്ച് കയറി 41000 തൊട്ടു.

ജനുവരി എട്ടിന് ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ജനുവരി ഒമ്പതിന് 41280 ലേക്ക് എത്തിയ സ്വര്‍ണവില തൊട്ടടുത്ത ദിവസം അതായത് ജനുവരി 10 ന് 41160 ആയി കുറഞ്ഞു. ജനുവരി 11 ന് വീണ്ടും കുറഞ്ഞ സ്വര്‍ണ വില 41040 ല്‍ എത്തി. എന്നാല്‍ ജനുവരി 12 ന് വില വീണ്ടും തിരിച്ച് കയറി. 41,120 ആയിരുന്നു അന്നത്തെ വില. ജനുവരി 13 ന് സ്വര്‍ണവില 41280 ലും ജനുവരി 14 ന് 41600 ലും എത്തി.

ജനുവരി 15 നും 41600 ല്‍ ആണ് സ്വര്‍ണ വിപണി വ്യാപാരം നടത്തിയത്. ജനുവരി 16 ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി, 41760. ജനുവരി 17 നും ഈ വിലയില്‍ തന്നെയാണ് സ്വര്‍ണ വിപണി വ്യാപാരം നടത്തിയത്. അതേസമയം ഈ വര്‍ഷം സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തും എന്നാണ് പ്രവചനം. 10 ഗ്രാം സ്വര്‍ണത്തിന് 60000 വരെ എത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവരാണ് എല്ലാവരും.












Click it and Unblock the Notifications