Get Updates
Get notified of breaking news, exclusive insights, and must-see stories!

താഴോട്ടില്ലെന്ന് സ്വര്‍ണം... ഇന്ന് വീണ്ടും കൂടി, വാങ്ങാന്‍ പോയാല്‍ കീശ കീറും; ആശങ്കയില്‍ സാധാരണക്കാര്‍

തിരുവനന്തപുരം: മാസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില പിടിവിട്ട് ഉയരുകയാണ്. ഇടക്ക് ചെറിയ ഇടിവ് സ്വര്‍ണ വിലയില്‍ ഉണ്ടാകുന്നുണ്ടെങ്കിലും ആശ്വാസകരമായ ഒരു ഇടിവ് ഇതുവരെ സ്വര്‍ണവിലയില്‍ ഉണ്ടായിട്ടില്ല. വിഷു, പെരുന്നാള്‍, ഈസ്റ്റര്‍, അക്ഷയ തൃതീയ എന്നീ ആഘോഷങ്ങള്‍ക്കൊപ്പം വിവാഹ സീസണ്‍ കൂടി ആരംഭിച്ചതിനാല്‍ സ്വര്‍ണ വിപണി വിലക്കയറ്റത്തിനിടയിലും സജീവമാണുതാനും.

ഈ വര്‍ഷം തുടങ്ങിയിട്ട് അഞ്ചാം മാസത്തിലേക്ക് കടന്നിട്ടും സ്വര്‍ണവില ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മാസം റെക്കോഡ് നിലവാരത്തിലേക്കും സ്വര്‍ണം എത്തിയിരുന്നു. മേയ് മാസത്തിലെ രണ്ടാം വാരത്തിലും സ്വര്‍ണ നിരക്കില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന് അനുസൃതമായ മാറ്റം തന്നെയാണ് ഇന്ന് സ്വര്‍ണവിലയിലും പ്രകടമായിരിക്കുന്നത്.

gold

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കൂടിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ വര്‍ധിച്ച് 5670 രൂപയായി. പവന് 80 രൂപ വര്‍ധിച്ചതോടെ വില 45,360 രൂപയിലും എത്തിയിരിക്കുകയാണ്. മേയ് മാസം ആരംഭിച്ചത് പവന് 44,560 രൂപ എന്ന നിലയില്‍ ആയിരുന്നു. എന്നാല്‍ മേയ് അഞ്ചിന് ഇത് 45,760 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലും തൊട്ടു. തൊട്ടടുത്ത ദിവസം 560 രൂപ കുറഞ്ഞെങ്കിലും വീണ്ടും ഉയര്‍ന്നു.

അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. അന്തരാഷ്ട്ര സ്വര്‍ണവില 2000 ഡോളറിലേക്ക് എത്തിയതോടെ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 5 രൂപ ഉയര്‍ന്ന് 4705 രൂപയായിട്ടുണ്ട്.

മേയ് ഒന്നിന് 120 രൂപ കുറഞ്ഞ സ്വര്‍ണവില 44,560 രൂപയില്‍ എത്തിയിരുന്നു. മേയ് രണ്ടിന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. മേയ് മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഉയര്‍ന്നതോടെ വിപണി വില 45,200 രൂപ.യില്‍ എത്തി. തൊട്ടടുത്ത ദിവസമായ നാലാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വിപണി വില 45,600 രൂപയില്‍ എത്തി. മേയ് അഞ്ചിന് 160 രൂപ ഉയര്‍ന്നു.

Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം

ഇതോടെ സ്വര്‍ണം സര്‍വകാല റെക്കോഡില്‍ തൊട്ടു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,760 രൂപയായിരുന്നു വില. മേയ് 6 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞ് 45,200 രൂപയില്‍ എത്തി. മേയ് ഏഴിനും ഇതേ വിലയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. മേയ് എട്ടിന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു.

ഇതോടെ വിപണി വില 45,280 രൂപയില്‍ എത്തി. ഇന്ന 80 രൂപ വീണ്ടും വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,360 രൂപയായി. അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികള്‍ അറിയിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 83 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലും ആണ് വ്യാപാരം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+