പിടിവിട്ട് കുതിച്ച് സ്വര്‍ണം, ഇന്നും കൂടി; സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില
കൊച്ചി: സ്വര്‍ണം വാങ്ങിയാലും ഇല്ലെങ്കിലും വില നിലവാരം അറിയാന്‍ മലയാളികള്‍ക്ക് വലിയ ആകാംക്ഷയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആകാംക്ഷയേക്കാള്‍ കൂടുതല്‍ നെഞ്ചിടിപ്പാണ് സ്വര്‍ണവില സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സ്വര്‍ണ വില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. 2023 ല്‍ എങ്കിലും മാറ്റമുണ്ടാകും എന്നായിരുന്നു സാധാരണക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സ്വര്‍ണം താഴോട്ട് പോകുന്ന സൂചനയില്ല എന്നാണ് ഈ വര്‍ഷത്തെ വിലയും പറയുന്നത്. ഏപ്രിലില്‍ 45320 രൂപ ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഈ റെക്കോഡും മറികടന്നിരിക്കുകയാണ് സ്വര്‍ണം ഇന്ന്. മേയ് മാസം ആരംഭിച്ച് ഒരാഴ്ച ആകുമ്പോഴേക്ക് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഇന്നും വില കൂടിയതോടെ സ്വര്‍ണം വാങ്ങാന്‍ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് സാധാരണക്കാര്‍.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഒരു ഗ്രാമിന് 5700 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയും കൂടിയതോടെ 45,600 യില്‍ ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 14 നാണ് റെക്കോഡ് നിലവാരമായ പവന് 45320 രൂപ എന്ന നിലയില്‍ സ്വര്‍ണവില എത്തിയിരുന്നത്.
ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യഭീതിയും വീണ്ടും തലപൊക്കിയതോടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടായേക്കും ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,044 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. പത്ത് ദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
ഏപ്രില്‍ 22 ന് ഒരു പവന്‍ സ്വര്‍ണത്തിന് 44600 രൂപയായിരുന്നു വില. ഏപ്രില്‍ 23ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഏപ്രില്‍ 24 ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44520 രൂപയില്‍ എത്തി. എന്നാല്‍ 25 ന് 160 രൂപ ഉയര്‍ന്ന് സ്വര്‍ണ വില 44680 രൂപയിലും എത്തി. ഏപ്രില്‍ 26 ന് 80 രൂപ ഉയര്‍ന്ന് വില 44760 രൂപയില്‍ എത്തി. ഏപ്രില്‍ 27 ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
ഏപ്രില്‍ 28 ന് 160 രൂപ കുറഞ്ഞ് വിപണി വില 44600 രൂപയായിരുന്നു. ഏപ്രില്‍ 29 ന് 80 രൂപ ഉയര്‍ന്ന് വില 44680 രൂപയായി. ഇതേ വിലയില്‍ ആണ് ഏപ്രില്‍ 20 നും സ്വര്‍ണം വ്യാപാരം നടത്തിയത്. മേയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 44560 രൂപയില്‍ എത്തി. മേയ് രണ്ടിനും ഇതേ വിലയില്‍ ആണ് വ്യാപാരം നടത്തിയത്. മെയ് 3 ന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഉയര്‍ന്ന് 45200 രൂപയായി.












Click it and Unblock the Notifications