സ്വര്‍ണം കുതിച്ചുകയറി; ഇന്നലെ വാങ്ങിയവര്‍ക്ക് വന്‍ ലാഭം, ക്രൂഡിലും മുന്നേറ്റം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ നേരിയ മുന്നേറ്റം മാത്രമാണുള്ളത് എങ്കിലും കേരളത്തില്‍ വലിയ തോതില്‍ വില ഉയര്‍ന്നു. ആഗോള വിപണിയിലെ പ്രധാന മാറ്റം ക്രൂഡ് ഓയില്‍ വിലയിലാണ്. 90 ഡോളറിലുണ്ടായിരുന്ന എണ്ണ വില ഒറ്റയടിക്ക് 95 ഡോളറിലെത്തി. ഈ അപ്രതീക്ഷിത മുന്നേറ്റം സ്വര്‍ണത്തെ വീണ്ടും താഴ്ത്തുമെന്നാണ് കരുതിയത് എങ്കിലും വില കൂടുകയാണ് ചെയ്തത്.

അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം
അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം

കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് 2000 രൂപയോളം ഒരു പവന് വര്‍ധിച്ചു. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 3582 ഡോളറായി. ക്രൂഡ് ഓയില്‍ വില 95 ഡോളറായി ഉയര്‍ന്ന പിന്നാലെ ഡോളര്‍ സൂചികയിലും മുന്നേറ്റമുണ്ടായി. 103.82 എന്ന നിരക്കിലാണ് നിലവില്‍ ഡോളര്‍ സൂചികയുള്ളത്. രൂപയുടെ മൂല്യം 92.51 ആയി ഇടിഞ്ഞു. ഇനി കേരളത്തിലെ വിവിധ കാരറ്റുകളിലെ സ്വര്‍ണവില അറിയാം...

gold price kerala november26

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപ വര്‍ധിച്ച് 92320 രൂപയായി. ഒരു ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 11540 രൂപയുമായി. 18 കാരറ്റ് ഒരു പവന് 75520 രൂപയാണ് പുതിയ നിരക്ക്. 14 കാരറ്റ് ഒരു പവന് 59160 രൂപ നല്‍കണം. 9 കാരറ്റ് ഒരു പവന് 38160 രൂപയാണ് പുതിയ വില. അതേസമയം, വെള്ളിയുടെ ഗ്രാം വില 165 രൂപയില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 1650 രൂപയും.

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107080 രൂപയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ 90400 രൂപയാണ് ഏറ്റവും കുറഞ്ഞ വില. അതായത്, 16680 രൂപയുടെ കുറവ് ഒരു പവന്‍മേല്‍ ഈ മാസമുണ്ടായി. അതിന് ശേഷമാണ് ഇന്നത്തെ മുന്നേറ്റം. ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ട് സ്വര്‍ണവില താഴ്ത്തുമെന്ന സൂചന നല്‍കുന്നതാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യയാണ് ജ്വല്ലറികള്‍ നല്‍കുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അതേസമയം, അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചു എന്നും അവര്‍ പറയുന്നു. വിവാഹ ആവശ്യത്തിനും മറ്റുമായി സ്വര്‍ണം ആവശ്യമുള്ളവരെല്ലാം ബുക്ക് ചെയ്യുകയാണ്.

അമേരിക്ക പലിശ നിരക്ക് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. ക്രൂഡ് ഓയില്‍ വില കൂടുമ്പോഴും സ്വര്‍ണവില കുറയും. ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാകുമ്പോഴും സ്വര്‍ണവില കുറയേണ്ടതാണ്. അതേസമയം, ഡോളറും ഓഹരി വിപണിയും ഇടിയുമ്പോഴാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുക. വിപണിയില്‍ പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത് എന്നതാണ് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma