Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരടി പിന്നോട്ട് വച്ചത് കുതിക്കാൻ, സ്വർണവില ഉയർന്നു; 65,000 കടന്ന് മുന്നേറുമോ? ഇന്നത്തെ പവൻ വില അറിയാം

സ്വർണവിലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിവിന്റെ സൂചനകൾ വെറുതെയായിരുന്നു എന്ന് തെളിയിച്ചുകൊണ്ട് ഇന്ന് വിലയിൽ മുന്നേറ്റം. ചരിത്രത്തിലെ എക്കാലത്തെയും വലിയ നിരക്കിൽ നിന്ന് കഴിഞ്ഞ ദിവസത്തെ നേരിയ കുറവ് കണ്ടതോടെ ആഭരണ പ്രേമികൾ ഒന്നാകെ ആശ്വാസത്തിലായിരുന്നു. എന്നാൽ അതിന്റെ ആയുസ് വെറും 24 മണിക്കൂർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഇന്നത്തെ നിരക്ക് വരികയായിരുന്നു.

യുഎസിൽ രണ്ടാം തവണ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാൻഡ് ഉയർത്തിയെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് പുറമേ ആഗോള, ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്നത്തെ സ്വർണ നിരക്കുകൾ അറിയാം.

goldnew

സ്വര്‍ണവിലയില്‍ ഇന്ന് നല്ല മുന്നേറ്റം തന്നെയാണ് പ്രകടമാവുന്നത്. ഒറ്റയടിക്ക് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി ഉയർന്നിരിക്കുകയാണ് ഇപ്പോൾ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഇന്നലത്തെ ഇടിവിൽ നിന്ന് വ്യക്തമായ മുന്നേറ്റം തന്നെ പ്രകടമായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം സ്വർണത്തിന്റെ വിലയിൽ നിന്ന് വിപരീതമായി വെള്ളിയുടെ വില താഴേക്ക് കൂപ്പുകുത്തിയ സാഹചര്യമാണ് ഇന്നുണ്ടായിരിക്കുന്നത്. വെള്ളിവില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയായിട്ടുണ്ട് എന്നതാണ് മാറ്റം. ഇതിന് പുറമേ 18 കാരറ്റ് സ്വർണവിലയിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. അതിൽ ഗ്രാമിന് 15 രൂപ ഉയർന്ന് 6620 രൂപയിലെത്തിയിരിക്കുകയാണ് വില.

ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ശുഭ പ്രതീക്ഷയിലായിരുന്നു ആഭരണ പ്രേമികൾ. അതിനിടെ ഈ ഫെബ്രുവരി 20ലെ പവന് 64,560 രൂപയും ഗ്രാമിന് 8,070 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. അതിന് അരികിലേക്ക് തന്നെയാണ് വീണ്ടും വില നിലവാരം നീങ്ങുന്നതെന്ന് വിപണിയുടെ സ്വഭാവം നിരീക്ഷിച്ചാൽ ബോധ്യപ്പെടും.

ഈ നിലയ്ക്ക് പോയാൽ വില 65,000 എന്ന നാഴികക്കല്ല് പിന്നിടുമോ എന്നാണ് കണ്ടറിയേണ്ടത്. രാജ്യാന്തര സ്വർണവിലയിൽ കുറവ് ഉണ്ടായിട്ടും കേരളത്തിൽ അതിന് വിപരീത സാഹചര്യമാണ് നിലനിൽക്കുന്നത്. യുഎസിന്റെ തീരുവ നയം ഉൾപ്പെടെ സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏതാണ്ട് 70,000 രൂപ മുടക്കേണ്ട സാഹചര്യമാണ്. ശുദ്ധ സ്വർണത്തിന്റെ വിലയായ 64,360 രൂപയ്ക്ക് ആഭരണം കിട്ടില്ലെന്ന കാര്യം നിങ്ങൾ എപ്പോഴും ഓർക്കണം. അതിനൊപ്പം പണിക്കൂലി, ജിഎസ്‌ടി അടക്കമുള്ളവ ചേരുമ്പോഴാണ് ആഭരണങ്ങളുടെ വിലയിലേക്ക് മാറുന്നത്. നിലവിൽ കുറഞ്ഞത് 69,960 രൂപയെങ്കിലും ഒരു പവൻ ആഭരണത്തിന് മുടക്കണം. പണിക്കൂലി കൂടുന്നതിന് അനുസരിച്ച് മുകളിലേക്ക് പോവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+