സ്വര്‍ണ വിലയ്ക്ക് സഡന്‍ബ്രേക്ക്, വീണ്ടും കുറഞ്ഞു, ഇന്ന് കുറഞ്ഞത് ഇത്ര; വാങ്ങുന്നത് നേട്ടമാകുമോ?
കൊച്ചി: കേരളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 എന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 6680 ആയിരുന്നു 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. അതേസമയം പവന് 160 രൂപ കുറഞ്ഞ് 53280 രൂപയിലെത്തി.
ഇന്നലെ 53440 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ പവന് 53680 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വില കുറയാന്‍ തുടങ്ങിയത്. 18 ക്യാരറ്റ് ഗ്രാമിന് 17 രൂപയാണ് കുറഞ്ഞത്. 5449 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 5466 രൂപയായിരുന്നു.

പവന് 43592 രൂപയായി കുറഞ്ഞു. 136 രൂപയുടെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ 43728 രൂപയായിരുന്നു പവന്. പത്ത് ഗ്രാമിന് 170 രൂപയോളം കുറഞ്ഞിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ കുത്തനെ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില വലിയ രീതിയില്‍ കൂടുന്നതാണ് കണ്ടത്.
അധികം വൈകാതെ 50000 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയുടെ കാര്യത്തില്‍ നടക്കുന്നത്. അതേസമയം വിവാഹ സീസണ്‍ അടക്കം ആരംഭിച്ചത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി, എന്നിവയുടെ ഇറക്കുമതി ചുങ്കം കുറഞ്ഞ പ്രഖ്യാപനം വന്നതോടെയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് കുതിച്ചത്.
അതേസമയം വില ഇനിയും കുറയുമോ എന്ന കാര്യത്തില്‍ വാങ്ങുന്നവര്‍ ഒന്ന് കാത്തിരിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ ജ്വല്ലറിയില്‍ നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ വാങ്ങുന്നവരാണെങ്കില്‍ അഡ്വാന്‍സ് ബുക്കിംഗ് നടത്താം. കുറവുള്ള വിലയില്‍ നിങ്ങള്‍ക്ക് സ്വര്‍ണം ലഭ്യമാവും. ഇതിലൂടെ സാമ്പത്തിക നഷ്ടങ്ങളും കുറയ്ക്കാം.
സ്വര്‍ണ വിലയുടെ കാര്യത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം തീരുമാനങ്ങളെടുക്കുക. അതേസമയം സ്വര്‍ണം വാങ്ങുമ്പോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍ കൂടി നല്‍കേണ്ടി വരും. അഞ്ച് ശതമാനമാണ് ശരാശരി പണിക്കൂലി. മൂന്ന് ശതമാനം ജിഎസ്ടിയുമുണ്ട്. പവന് അതുകൊണ്ട് 57000 രൂപ വരെ നല്‍കേണ്ടി വരും. വിലക്കുറവിന്റെ പൂര്‍ണമായ ഗുണം നമുക്ക് കിട്ടണമെന്നില്ല.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് ചെയര്‍മാന്റെ നിര്‍ണായക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നാണ് കരുതുന്നത്. അതിന് മുമ്പ് തന്നെ സ്വര്‍ണവും വെള്ളിയുമെല്ലാം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഹൗസിംഗ് ഡാറ്റയിലെ പോസിറ്റീവായുള്ള കാര്യങ്ങള്‍ ഡോളറിനെയും യുഎസ് ബോണ്ടുകളെയും കരുത്താര്‍ജിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഇതുകാരണം സ്വര്‍ണ വിലയില്‍ കാര്യമായ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. എന്നാല്‍ യുഎസ്സിലെ തൊഴിലില്ലായ്മ നിരക്കും, നിര്‍മാണ മേഖലയിലെ തകര്‍ച്ചയുമെല്ലാം സ്വര്‍ണത്തിന് നേട്ടമാകുമെന്ന് മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് രാഹുല്‍ കലന്ത്രി പറഞ്ഞു.












Click it and Unblock the Notifications