സ്വർണ വില തരുന്നത് എട്ടിന്റെ പണികള്‍: ജ്വല്ലറികള്‍ അടച്ചുപൂട്ടേണ്ടി വരും; കച്ചവടമില്ല
2025 ല്‍ ഏറ്റവും അധികം ലാഭം നല്‍കിയ ആസ്തിയായി മറ്റെല്ലാ നിക്ഷേപ മാർഗങ്ങളേയും മറികടന്നിരിക്കുകയാണ് സ്വർണം. ഈ വർഷം ഇതുവരെ മാത്രം സ്വർണ വിലയില്‍ 40 ശതമാനത്തോളം വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.അതായത് ജനുവരിയില്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്വർണത്തിന്റെ മൂല്യം ഇന്ന് ഏതാണ്ട് ഒരു 1.40 ലക്ഷം ആയിട്ടുണ്ടാകണം. ഇതേസമയം ഓഹരി വിപണികളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പ്രകടനം വളരെയധികം മോശമാണ്. ബി എസ് ഇ സെൻസെക്സ് ഈ വർഷം 5% ത്തിന്റെ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണ വിലയിലെ ഈ കുത്തനെയുള്ള കുതിച്ചുചാട്ടം സ്വർണ്ണ കേന്ദ്രീകൃത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് അവരുടെ വിപണിയിലെ പ്രകടനം വലിയ തോതില്‍ വർദ്ധിപ്പിച്ചു. സ്വർണ വായ്പകള്‍ കുത്തനെ വർധിച്ചതോടെ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും യഥാക്രമം 50.7% ഉം 50.6% ഉം വാർഷികാടിസ്ഥാനത്തിൽ മികച്ച നേട്ടം കൈവരിച്ചു.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോള്‍ ചെറിയ ജ്വല്ലറി ഉടമകള്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ചില്ലറ വില്‍പ്പന കുറഞ്ഞതാണ് ജ്വല്ലറികളെ പ്രതിസന്ധിയിലാക്കുന്നത്. വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കള്‍ സ്വർണം വാങ്ങല്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ചെറിയ ജ്വല്ലറികളെ മാത്രം അല്ല. എട്ട് ലിസ്റ്റഡ് ജ്വല്ലറി സ്റ്റോക്കുകളുടെ ഓഹരി വില റിട്ടേണുകളിലും ഈ ആശങ്കകൾ ദൃശ്യമാണ്.
എട്ട് ജ്വല്ലറികളുടെ സ്റ്റോക്കുകളിൽ ഏഴെണ്ണം ബി എസ് ഇ സെൻസെക്‌സിൽ മോശം പ്രകടനം കാഴ്ചവച്ചു എന്ന് മാത്രം അല്ല ഒക്ടോബർ 14 ലെ ക്ലോസിംഗ് കണക്കുകളെ അടിസ്ഥാനമാക്കി ആറ് കമ്പനികൾ വർഷത്തിൽ നെഗറ്റീവ് റിട്ടേണുകൾ രേഖപ്പെടുത്തി. 2018 മുതൽ 2024 വരെ ഇന്ത്യയിലെ സ്വർണാഭരണ ആവശ്യത്തിൽ 1% സംയോജിത വാർഷിക ഇടിവ് (CAGR) രേഖപ്പെടുത്തിയിട്ടുണ്ട്. വില ഇനിയും തുടർന്നാല്‍ ചെറിയ ജ്വല്ലറികളൊക്കെ അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്നും സ്വർണ വ്യാപാരികള്‍ പറയുന്നു.
ആഗോള കേന്ദ്രബാങ്കുകളുടെ ശക്തമായ സ്വർണ സമാഹരണമാണ് വില ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷക്ക് ശക്തി നൽകുന്നത്. 'ഉപഭോക്തൃ താൽപര്യവും കേന്ദ്രബാങ്കുകളുടെ വാങ്ങലും ചേർന്നാണ് വിപണി മുന്നോട്ടു പോകുന്നത്. കേന്ദ്രബാങ്കുകൾ അവരുടെ സ്വർണ നയം അടുത്തിടെ മാറ്റാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ വില ഉയർന്ന നിലയിൽ തുടർന്നേക്കും'മുത്തൂറ്റ് ഫിൻകോർപ്പിന്റെ സി ഇ ഒ ഷാജി വർഗീസ് അഭിപ്രായപ്പെടുന്നു.
സ്വർണ വില ഉയർന്നത് സ്വർണാഭരണങ്ങളുടെ ഡിമാന്‍ഡിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഉത്സവകാലത്ത് പോലും ആവശ്യത്തിൽ കുറവുണ്ടായി എന്നതാണ് ശ്രദ്ധേയം. ഉപഭോക്താക്കൾ ചെറിയ അളവിലേക്കോ കുറഞ്ഞ ഭാരത്തിലുള്ള ആഭരണങ്ങളിലോ മാറുകയോ, ചിലപ്പോൾ വാങ്ങൽ മാറ്റിവയ്ക്കുകയോ ചെയ്യുന്നുണ്ട്. ബജാജിന്റെ കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയുടെ സ്വർണാവശ്യം 700 മുതൽ 800 ടൺ വരെയായിരിക്കും. 2024ല്‍ 802.8 ടണ്‍ ആയിരുന്നു രാജ്യത്തെ സ്വർണ ഡിമാന്‍ഡ്.
ആഭരണങ്ങളുടെ വില്‍പ്പന കുറയുന്നത് ചെറുകിട ജ്വല്ലറികള്‍ക്ക് പുറമെ ആഭരണ കമ്പനികളുടെ ലാഭത്തിലും ഇടിവുണ്ടാക്കുന്നു. ഗ്രാമിന് ലഭിക്കുന്ന ഉയർന്ന വില കമ്പനികൾക്ക് സഹായകരമായിരുന്നുവെങ്കിലും വിറ്റുപോകുന്നതിലെ ഇടിവും ഉയർന്ന ചെലവുകളും ചേർന്ന് കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. 'വില ഉയർന്നപ്പോൾ വരുമാനം രൂപയിൽ വർദ്ധിക്കുകയും ഇൻവന്ററി മൂല്യം മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ അതേ സമയം വിറ്റു പോകുന്ന അളവിലെ ഇടിവ് പ്രയാസം സൃഷ്ടിക്കുന്നു'കിസ്ന ഡയമണ്ട് & ഗോൾഡ് ജ്വല്ലറിയുടെ സി.ഇ.ഒ. പരാഗ് ഷാ വ്യക്തമാക്കി.
ആളുകള്‍ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപ മാർഗങ്ങളിലേക്ക് കൂടുതലായി മാറുന്നതും ജ്വല്ലറികള്‍ക്കാണ് അടി നല്‍കുന്നത്. പണിക്കൂലി ഇല്ല എന്നുള്ളത് തന്നെയാണ് ആളുകളെ, പ്രധാനമായും യുവതലമുറയെ ഡിജിറ്റല്‍ നിക്ഷേപ മാർഗങ്ങളിലേക്ക് നയിക്കുന്നത്. പ്രതിസന്ധി നേരിടാന്‍ ജ്വല്ലറികള്‍ കൂടുതൽ മാർജിൻ നൽകുന്ന സ്റ്റഡ്ഡഡ് ജ്വല്ലറിയിലേക്ക് മാറുകയും, ഡിജിറ്റൽ വിൽപ്പന ചാനലുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പണിക്കൂലിയില്‍ വലിയ ഓഫറുകള്‍ നല്‍കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്.
-
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയ ദിവസം ഐശ്വര്യത്തിന് സ്വർണം തന്നെ വാങ്ങണമെന്നില്ല, ഈ 5 കാര്യങ്ങൾ വാങ്ങിയാലും മതി












Click it and Unblock the Notifications