വിജിലൻസ് മേധാവിയെ മാറ്റി; ഐജിഎച്ച് വെങ്കിടേഷിന് ചുമതല;നടപടി സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ
തിരുവനന്തപുരം : വിജിലൻസ് മേധാവിയായ എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റാൻ സർക്കാർ തീരുമാനം. പകരം ചുമതല ഐ ജി എച്ച് വെങ്കിടേഷിന് ആയിരിക്കും. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നിലവിലെ സർക്കാറിന്റെ നടപടി.
ഷാജ് കിരണുമായി അജിത് കുമാർ ഫോണിൽ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. കേസിൽ രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാർ നടത്തി എന്നായിരുന്നു സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണം.

അജിത് കുമാറും എഡി ജി പി ഫോണിലേക്ക് വിളിച്ചതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് അജിത് കുമാർ ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്‌സ് ആപ്പ് കോൾ ചെയുകയായിരുന്നു.
എഡിജിപി വിജയ് സാഖറെയും അജിത് കുമാറും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചു എന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം, സ്വപ്ന സുരേഷിന്റെ ഈ ആരോപണത്തെ എഡിജിപി വിജയ് സാഖറെ തള്ളിയാണ് പ്രതികരിച്ചത്. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
സരിത്തിനെ കസ്റ്റഡിയിൽ എടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് വഴിയാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ ആരോപണങ്ങളോട് വിജിലൻസ് മേധാവി എം ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications