കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌നയ്ക്ക് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലായി 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം ആണ് കോടതി സ്വപ്‌ന സുരേഷിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സ്വപ്‌ന സുരേഷിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.

സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതാണ് പുറത്തിറങ്ങാന്‍ സ്വപ്‌ന സുരേഷിന് തടസ്സം. നിലവില്‍ കാക്കനാട് ജയിലില്‍ ആണ് സ്വപ്‌ന സുരേഷുളളത്. നേരത്തെ രണ്ട് തവണ സ്വപ്‌ന സുരേഷ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തളളുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ ഇതിനകം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. കേസില്‍ ആകെ 17 പ്രതികളാണ് ഉളളത്.

gold

സ്വര്‍ണ്ണക്കടത്ത് കേസിലെ 6 പ്രതികള്‍ ജാമ്യത്തിനായി എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎ കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. തെളിവുകള്‍ ഉടനെ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

80 ദിവസത്തിലേറെയായി ജയിലില്‍ കഴിയുകയാണ് എന്നും കൃത്യമായ തെളിവുകള്‍ എന്‍ഐഎ ഹാജരാക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുടെ രഹസ്യ മൊഴി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സന്ദീപ് കോടതിയെ സമീപിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ നാലാം പ്രതിയാണ്.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

English summary
Gold Smuggling Case: Swapna Suresh gets bail in Customs case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X